പുതിയ പീഡിയാട്രിക് ആശുപത്രിക്ക് വേണ്ടിയുള്ള പദ്ധതിയുടെ അപേക്ഷകള്‍ ഇന്ന് സ്വീകരിച്ച് തുടങ്ങും

ഡബ്ലിന്‍: സെന്‍റ് ജെയിംസ് ആശുപത്രി ക്യംപസില്‍ പുതിയ പീഡിയാട്രിക് ആശുപത്രിക്ക് വേണ്ടിയുള്ള പദ്ധതിയുടെ അപേക്ഷകള്‍ ഇന്ന് സ്വീകരിച്ച് തുടങ്ങും.   €650മില്യണ്‍ ചെലവിട്ടാണ് വികസനം നടക്കുന്നത്. നിലവിലെ ഔര്‍ലേഡി ചില്‍ഡ്രന്‍ ആശുപത്രി,  ചില്‍ഡ്രന്‍ യൂണിവേഴ്സിറ്റി ആശുപത്രി ടെമ്പിള്‍ സ്ട്രീറ്റ്, നാഷണല്‍ ചില്‍ഡ്രന്‍സ് ആശുപത്രി എന്നിവ ലയിപ്പിച്ചാണ് പുതിയ പദ്ധതി. അടുത്ത വര്‍ഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും.  Tallaght Hospital,Connolly Hospital ആശുപത്രികളില്‍ പീഡിയാട്രിക് ഔട്ട് പേഷ്യന്‍റ്  വകുപ്പും കെയര്‍ സാറ്റ്ലൈറ്റ് സെന്‍ററുകളും കൂടിയുണ്ടാകും.

പ്രൊജക്ട് വര്‍ഷങ്ങളായി വൈകുകയായിരുന്നു. മേഥര്‍ ആശുപത്രയില്‍ പുതിയ ആശുപത്രിക്കായിരുന്നു നേരത്തെ പ്ലാന്‍. എന്നാലിത് An Bord Pleanálaനിരസിച്ചു. സെന്‍റ് ജെയിംസില്‍ പന്ത്രണ്ട് ഏക്കറിലാണ് പുതിയ ആശുപത്രി വരുന്നത്. ഇതാകട്ടെ മേഥറിലേതിനേക്കാള്‍ മൂന്ന് മടങ്ങ് സ്ഥല വിസ്താരമാണ്. ലോകോത്തര നിലവാരത്തിലാകും സൗകര്യങ്ങളെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ വ്യക്തമാക്കുന്നു. ആരോഗ്യമേഖലയില്‍ ഒരു പ്രൊജക്ടില്‍ ഏറ്റവും വലി നിക്ഷേപം നടക്കുന്ന പദ്ധതിയായിരിക്കും ഇത്.

ഇന്ന് നാല് മണിയോടെ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും

Share this news

Leave a Reply

%d bloggers like this: