ഉപഭോക്തൃ ആത്മവിശ്വാസം കൂടുമ്പോഴും വായ്പാ തിരിച്ചടവില്‍ പുരോഗതി ഉണ്ടാകുന്നില്ലെന്ന് മൂഡിസ്

ഡബ്ലിന്‍: ഉപഭോക്തൃ ആത്മവിശ്വസം കൂടിയേക്കാമെങ്കിലും  കിട്ടാകടം നേടുന്നതിന്  ഇനിയും സാഹചര്യം തെളിയുന്നില്ലെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മുഡീസിന്‍റെ മുന്നറിയിപ്പ്. ജിഡിപിയെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ സാമ്പത്തികരംഗം വളര്‍ച്ചപ്രകടമാക്കുന്നുണ്ട്. തൊഴില്ലായ്മയും 2009-11 കാലത്തേതിനേക്കാള്‍ കുറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും വായ്പാ തിരിച്ചടവിലുള്ള വീഴ്ച്ചയെ കുറയ്ക്കുന്നില്ലെന്നാണ് മൂഡിയുടെ പക്ഷം.

തൊണ്ണൂറ് ദിവസത്തിലേറെയായി മുടങ്ങി കിടക്കുന്ന വായ്പാ തിരിച്ചടവുകള്‍ കുറയുന്നില്ല. അതേ സമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന ധനകാര്യവകുപ്പിന്‍റെ കണക്ക് പ്രകാരം കുടിശ്ശികയുള്ള വായ്പകള്‍2700 കണ്ട് കുറഞ്ഞിട്ടുണ്ട്. ഡ്രോഡൗണ്‍ വായ്പകളുടെ നിരക്ക് ആദ്യ ആറ്മാസം കൊണ്ട് 30.1 വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. 6,250 വായ്പകളാണ് ഇത്തരത്തില്‍ പുതുക്കി നല്‍കിയിരിക്കുന്നത്. ഏകദേശം €1.08മൂല്യം വരും പുതുക്കിയ വായ്പകള്‍ക്ക്. മൂല്യത്തിന്‍റെ കാര്യത്തില്‍ മുന്‍വര്‍ഷത്തെ ആറ്മാസ കാലമുണ്ടായതിനേക്കാള്‍ 32.3 ശതമാനം അധികമാണ് നിലവില്‍ നല്‍കിയിരിക്കുന്ന തുക.

ആകെ നല്‍കുന്ന വായ്പയുടെ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് മൂഡി വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വസം 99.7 എന്ന സൂചികയിലാണുള്ളത് . ഇത് സാമ്പത്തിക മാന്ദ്യകാലത്തേതിന്  മുന്‍പുള്ള കണക്കുകള്‍ക്ക് തുല്യമാണ്. എന്നാലിത് വായ്പാ തിരിച്ചടവിലേക്ക് കൂടി ഗുണകരമാകുന്ന നിലയില്‍ മാറുന്നില്ലെന്നാണ് ആക്ഷേപമുള്ളത്.

Share this news

Leave a Reply

%d bloggers like this: