ശ്വേതബസു തിരിച്ച് വരുന്നു…

തെലുങ്കുനടി ശ്വേതബസു തിരിച്ച് വരുന്നു. മികച്ച അഭിനേത്രിയായിട്ടും റെയ്ഡില്‍ പിടിക്കപ്പെട്ട് പേര് മോശമായ ശ്വേതാബസുവിനെ തേടി വീണ്ടും ഭാഗ്യമെത്തുകയാണ്.

അനുരാഗ് കശ്യപിന്റെ ഫാന്റത്തില്‍ അണിയറ പ്രവര്‍ത്തകയായി സിനിമയിലേക്ക് തിരിച്ചെത്തിയ ശ്വേത ഓള്‍ ഇന്ത്യാ ബാക്കോഡ് എന്ന യൂ ട്യൂബ് ഹിറ്റ് ഹൃസ്വചിത്രത്തിലൂടെ അഭിനയത്തിലേക്കും മടങ്ങി വന്നിരുന്നു. മറാത്തിബംഗാളി ദ്വിഭാഷാ ചിത്രമായ ഒരു ഹൊറര്‍ ത്രില്ലറില്‍ നായികയാകുന്നു എന്നതാണ് താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിവരം.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ മറാത്തിബംഗാളി ചിത്രം അമിത് ഖന്നയാണ് സംവിധാനം ചെയ്യുന്നത്. നാസിക്കിലും കൊല്‍ക്കത്തയിലുമായി ചിത്രീകരണം നടക്കുന്ന സിനിമയില്‍ താരം ഒരു നിര്‍ണ്ണായക വേഷത്തിലാണ് അഭിനയിക്കുന്നത്.

നേരത്തേ ഹൈദരാബാദില്‍ നടന്ന ഒരു ഹോട്ടല്‍ റെയ്ഡില്‍ വേശ്യവൃത്തിക്ക് താരം പിടിക്കപ്പെട്ടത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

Share this news

Leave a Reply

%d bloggers like this: