വണ്‍-പേരന്റ് ഫാമിലി അലവന്‍സില്‍ വന്ന മാറ്റങ്ങളില്‍ ആശങ്കാകുലരായി കുടുംബങ്ങള്‍

ഡബ്ലിന്‍: സര്‍ക്കാര്‍ നയങ്ങള്‍ അയര്‍ലന്‍ഡിലെ ആയിരക്കണക്കിന് കുട്ടികളെയും സിംഗിള്‍ പേരന്റ് കുടുംബങ്ങളെയും ദരിദ്രരാക്കുന്നുവെന്ന് OneFamily ഓര്‍ഗനൈസേഷന്‍. സിംഗിള്‍ പേരന്റ്‌സിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ OneFamily യുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ askonefamily ഹെല്‍പ്പ് ലൈനിലേക്ക് സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്നവരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായതായി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ഫോണ്‍ ചെയ്യുന്ന പലരും വണ്‍-പേരന്റ് ഫാമിലി അലവന്‍സില്‍ വന്ന മാറ്റങ്ങളില്‍ ആശങ്കാകുലരാണ്.

പെയ്‌മെന്റില്‍ വരുത്തിയ സമ്മര്‍ റീഫോമിന് ശേഷം സിംഗിള്‍ പേരന്റായ നിരവധി പേര്‍ക്ക് ഓരോ ആഴ്ചയും ലഭിച്ചുകൊണ്ടിരിക്കുന്ന 180 യൂറോയുടെ അലവന്‍സ് അധികകാലം ലഭിക്കില്ല. സോഷ്യല്‍ വെല്‍ഫെയറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തൊഴില്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടികളെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.

ഈ വിഷയത്തില്‍ ആശങ്കയറിയിച്ച് 2000 ത്തിലേറെ കോളുകള്‍ ലഭിച്ചുവെന്ന് ഇന്ന് പുറത്തിറങ്ങിയ സംഘടനയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ വെട്ടിച്ചുരുക്കല്‍ കുടുംബവരുമാനത്തെ സാരമായി ബാധിക്കുമെന്ന് പല കുടുംബങ്ങളും ഭയക്കുന്നു. ആശങ്കകളറിയിച്ച വിളിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന സര്‍ക്കാരിന്റെ അപര്യാപ്തമായ നയങ്ങള്‍ മൂലമാണെന്ന് സിഇഒ കാരന്‍ കെയ്‌റന്‍ പറഞ്ഞു. കുടുംബങ്ങളെയും കുട്ടികളെയും ദരിദ്രരാക്കുന്ന സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്നുംസാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കരുതെന്നും കെയ്‌റന്‍ ആവശ്യപ്പെട്ടു.

അതേസമയം ഈ സ്‌കീമില്‍ നിന്ന് പുറത്താകുന്ന പേരന്റ്‌സിന്റെ വരുമാനത്തില്‍ കുറയുകയോ കൂടുകയോ ഇല്ലെന്നാണ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അറിയിക്കുന്നത്.
എജെ

Share this news

Leave a Reply

%d bloggers like this: