ജോബ്സ്ടൗണ്‍ പ്രതിഷേധത്തില്‍ കുറ്റം ചുമത്തിയതിനെതിരെ പ്രതിഷേധം

ഡബ്ലിന്‍: ജലക്കരത്തിനെതിരെ ജോബ്സ്ടൗണില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെകുറ്റം ചുമത്തിയ സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധവുമായി സമരക്കാര്‍ രംഗത്ത്.  Tallaght  ഗാര്‍ഡ സ്റ്റേഷനിന് മുന്നില്‍ എണ്‍പത് പേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി ഒത്ത് കൂടിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ജോബ്സ് ടൗണില്‍ പ്രതിഷേധം നടന്നത്.

ഇതില്‍ ഉപപ്രധാനമന്ത്രി ജോണ്‍ബര്‍ട്ടന്‍ രണ്ട് മണിക്കൂറോളം കാറില്‍ കുടുങ്ങി പോയിരുന്നു. സംഭവത്തില്‍ ടിഡി പോള്‍ മര്‍ഫിയടക്കം ഇരുപതിലേറെ പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തങ്ങളുടെ വാതില്‍ വന്ന് മുട്ടുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഗാര്‍ഡ സ്റ്റേഷന് മുന്നില്‍ സമരക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നത്. പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുകയും ചെയ്തു.

മര്‍ഫിക്കെതിരെ കുറ്റം ചുമത്തിയത് നേരിട്ടറിയിക്കുന്നതിന് മുമ്പെ മാധ്യമങ്ങളിലൂടെ വിവരം ചോര്‍ന്നതും വിവാദമായിട്ടുണ്ട്. പ്രതിഷേധങ്ങളെ കേസെടുത്ത് ഇല്ലാതാക്കാനണ് സര്‍ക്കാര്‍ ശ്രമമെന്ന് മാര്‍ഫി ആരോപിച്ചിരുന്നു. യുട്യൂബ് വീഡിയോകള്‍ ശേഖരിച്ച് കുറ്റം ചുമത്തിയവര്‍ക്കെതിരെതെളിവായി ഉപയോഗിക്കാനാണ് ഗാര്‍ഡയുടെ നീക്കം.

Share this news

Leave a Reply

%d bloggers like this: