ബാങ്കോക്കിലെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ ബോംബ് സ്‌ഫോടനം… ബോംബ് വച്ചതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്ത്

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ തലസ്ഥാന നഗരമായ ബാങ്കോക്കിലെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സൂത്രധാരനെന്ന് കരുതുന്നയാളുടെ ചിത്രം പുറത്തുവിട്ടു. ക്ഷേത്രത്തിലെ സുരക്ഷാ കാമറയിലാണ് ബോംബ് വച്ചയാളുടെ ചിത്രം പതിഞ്ഞത്. ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ എറവാന്‍ ഹിന്ദു ക്ഷേത്രത്തിലാണ് തിങ്കളാഴ്ച സ്‌ഫോടനം നടന്നത്. എട്ട് വിദേശികളടക്കം 27 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. രാജ്യം ഇതുവരെ കണ്ട ഏറ്റവും ഭീകരമായ ആക്രമണമെന്നാണ് പ്രധാനമന്ത്രി പ്രയുത് ചാന്‍ഒക് പ്രതികരിച്ചു.

അതേസമയം, ബാങ്കോക്കില്‍ മറ്റൊരു കേന്ദ്രത്തിലും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. അക്രമിയെറിഞ്ഞ ഗ്രനേഡ് പോലെയുള്ള സ്‌ഫോടകവസ്തു വെള്ളത്തില്‍ പതിച്ചതോടെ നിര്‍വീര്യമാകുകയായിവരുന്നു. അല്ലായിരുന്നുവെങ്കില്‍ വലിയ ആള്‍നാശം വരുത്തിവച്ചേനെയെന്ന് പോലീസ് ചീഫ് കേണല്‍ നതാകിത് സിരിവോങ്തവാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: