എഫ്ബിഡിയുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം പത്ത് ശതമാനം വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: എഫ്ബിഡിയുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം പത്ത് ശതമാനം വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇതുണ്ടാകും മോട്ടോര്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ തന്നെ പ്രീമിയം നിരക്കുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വര്‍ധനവാണ് നേരിടുന്നത്. കഴിഞ്ഞ വര്‍ഷം എഫ്ബിഡി 21 ശതമാനം വരെ പ്രീമിയം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം കമ്പനിയുടെ ആദ്യ ആറുമാസ നഷ്ടക്കണക്കുകള്‍ പുറത്ത് വന്നതോടെ ഓഹരി മൂല്യം അഞ്ചില്‍ ഒന്നായി കുറഞ്ഞിരുന്നു. ലോകത്താകെ തന്നെസ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ഇടിയുകയാണ്.

അമ്പത് ശതമാനത്തിലേറെ ആയി ഇതോടെ ഈ വര്‍ഷത്തെ ഓഹരി മൂല്യത്തിലെ ഇടിവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴന്ന മൂല്യമാണിത്. കര്‍ഷകര്‍ക്ക് പ്രീമിയം വര്‍ധന വലിയതോതില്‍ ബാധിച്ചിരുന്നില്ല എന്നാല്‍ എഫ്ബിഡിയുടെ ഇന്‍ഷുറന്‍സ് ആണ് എടുക്കുന്നതെങ്കില്‍ വര്‍ധന ഉണ്ടാകുമെന്നാണ് സൂചനയുള്ളത്. അടുത്ത പത്ത് മാസത്തേക്ക് പത്ത് ശതമാനം വര്‍ധനവോ മറ്റോ വരുത്തേണ്ടി വരുമെന്നാണ് താത്കാലിക സിഇഒ Fiona Muldoon വ്യക്തമാക്കുന്നത്. തുടര്‍ന്ന് ആറ് മാസത്തേക്ക് മിതമായ നിരക്കിലും പ്രീമിയം വര്‍ധന പ്രതീക്ഷിക്കാം.

ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പ്രീമിയം കൂട്ടുന്നതെങ്കില്‍ കാര്‍ ഇന്‍ഷുറന്‍സിന് അഞ്ഞൂറ് യൂറോ വീതം ചെലവ് വന്നത് നൂറ് യൂറോ കൂടി കൂടും. €665 എങ്കിലും അടുത്ത പത്ത് മാസത്തേക്ക് ചെലവ് വരും.
മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. 20 ശതമാനം വരെയാണ് എഎ അയര്‍ലന്‍ഡ് ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധന ഉണ്ടായതെന്ന് വ്യക്തമാക്കുന്നു. എഫ്ബിഡിയുടെ നഷ്ടം തൊഴില്‍ പിരിച്ച് വിടലിന് കാരണമായേക്കും നൂറ് പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ആശങ്കയുള്ളത്. 1,050 പേരാണ് ജീവനക്കാരായി ഉള്ളത്.

Share this news

Leave a Reply

%d bloggers like this: