മറുനാടന്‍ പാട്ടുകാരെ പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഗായകരെ മറക്കരുതെന്ന് കെ എസ് ചിത്ര

തിരുവനന്തപുരം: ശ്രേയാ ഘോഷാല്‍ അടക്കമുള്ള മറുനാടന്‍ പാട്ടുകാരെ പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഗായകരെ മറക്കരുതെന്ന് കെ എസ് ചിത്ര. ഒരുപാട് പാട്ടുകാര്‍ ഉള്ളതിനാല്‍ സംഗീതം മുഴുനീള പ്രൊഫഷനാക്കരുതെന്നാണ് യുവാക്കള്‍ക്കുള്ള തന്റെ ഉപദേശമെന്നും ചിത്ര പറഞ്ഞു.

റിയാലിറ്റി ഷോകള്‍ പുതിയ ഗായകര്‍ക്ക് നല്‍കുന്നത് വലിയ പ്രോല്‍സാഹനം. വിധികര്‍ത്താക്കളുടെ വിമര്‍ശനത്തെ പോസറ്റീവ് ആയി കണ്ടാല്‍ മതി. എന്നാല്‍ ഗായകരുടെ ആധിക്യം യുവാക്കള്‍ക്ക് വെല്ലുവിളിയാണ് കെ എസ് ചിത്ര പറഞ്ഞു.

ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് കെ എസ് ചിത്ര തലസ്ഥാനത്തെത്തിയത്.

 

Share this news

Leave a Reply

%d bloggers like this: