ഓണനാളില്‍ കൊച്ചിയെ നടുക്കി വീണ്ടും ദുരന്തം;ഫോര്‍ട്ടുകൊച്ചിയില്‍ ബോട്ട് മുങ്ങി എട്ടു മരണം

 

കൊച്ചി: ഫോര്‍ട്ടുകൊച്ചി ജെട്ടിക്കു സമീപം യാത്രാബോട്ട് മുങ്ങി എട്ടു പേര്‍ മരിച്ചു. ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടമുണ്ടായത്. ഫോര്‍ട്ടുകൊച്ചിവൈപ്പിന്‍ റൂട്ടിയാത്രാബോട്ട് മീന്‍പിടിത്തവള്ളവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയെ തുടര്‍ന്ന് യാത്രാബോട്ട് കീഴ്‌മേല്‍ മറിയുകയായിരുന്നുവെന്നാണ് വിവരം. 35 ഓളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചന. ഇരുപതോളം പേരെ രക്ഷപെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. മരിച്ച നാലു പേരെ തിരിച്ചറിഞ്ഞു. നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടത്തെ തുടര്‍ന്ന് ബോട്ട് രണ്ടായി പിളര്‍ന്ന് താഴ്ന്നു പോയി.

വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്രക്കാരുമായി ഫെറി കടന്നുപോകുന്ന സമയം ഫോര്‍ട്ട്‌കൊച്ചി ജെട്ടിയില്‍ ഡീസല്‍ നിറച്ച ശേഷം മത്സ്യബന്ധന ബോട്ട് തിടുക്കത്തില്‍ പുറത്തേക്കെടുക്കുകയായിരുന്നു. തിരക്കിട്ട് എടുക്കവെ മത്സ്യബന്ധന ബോട്ട് യാത്രാബോട്ടിന്റെ മധ്യഭാഗത്തായി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ടിന്റെ പലകകള്‍ തകര്‍ന്ന് വെള്ളംകയറി. ഇത് കണ്ട് ചില യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നിമിഷങ്ങള്‍ക്കം ബോട്ട് രണ്ടായി പിളര്‍ന്ന് മുങ്ങി. വെള്ളത്തില്‍ വീണ ചിലര്‍ ഒഴുക്കില്‍പ്പെട്ടു. ഒഴുക്കില്‍പ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. മത്സ്യബന്ധന ബോട്ടിലെ ഡീസല്‍ ടാങ്ക് ഇടിയില്‍ തകര്‍ന്ന് ഡീസല്‍ വെള്ളത്തില്‍ കലരുകയും ചെയ്തു. വെള്ളത്തില്‍ വീണവരുടെ ശ്വാസകോശത്തില്‍ ഈ ഡീസല്‍ കലര്‍ന്ന വെള്ളമാണ് കയറിയത്. ഇത് കെമിക്കല്‍ ന്യൂമോണിയ എന്ന അവസ്ഥയിലേക്ക് എത്തിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് രോഗികളും കെമിക്കല്‍ ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്.രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. എഡിജിപി മുഹമ്മദ് യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നേവിയുടെയും തീരദേശ സേനയുടെയും സഹായം ലഭ്യമാക്കിയിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്.

1982 സെപ്തംബര്‍ ഒന്നിന് ഒരു ഓണനാളിലാണ് വൈപ്പിന്‍ ദുരന്തം സംഭവിച്ചത്. 77 പേരാണ് ദുരന്തത്തില്‍ മരിച്ചത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളാണ് ദുരന്തത്തില്‍പ്പെട്ടവരിലധികവും. 63 പേര്‍ക്ക് കാഴ്ച നഷ്ടമായി. 15 പേര്‍ക്ക് അംഗവൈകല്യവും ഏകദേശം 650 കുടുംബങ്ങളെ ദാരിദ്യത്തിലേക്കു തള്ളിവിടുകയും ചെയ്തു വൈപ്പിന്‍ മദ്യ ദുരന്തം. ഓണാഘോഷത്തിന്റെ തിരക്കിനിടെയായിരുന്നു കേരളത്തെ നടുക്കിയ വൈപ്പിന്‍ മദ്യ ദുരന്തവും. മീഥൈല്‍ ആല്‍ക്കഹോള്‍ ചാരായവുമായി കൂട്ടിക്കലര്‍ത്തിയതാണ് അപകടത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി. ഏകദേശം മൂവായിരത്തോളം പേരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. എഴുനൂറോളം പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യം കഴിച്ച് വീട്ടിലെത്തിയപ്പോഴേക്കുംലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. വീടുകളില്‍ തന്നെ മിക്കവരും മരിച്ചുവീണു. ഇവരില്‍ പലരെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ മറവു ചെയ്യുകയായിരുന്നു. ഓണത്തിനു മുന്നോടിയായി സമീപപ്രദേശമായ ഗോതുരുത്തിലെയും മറ്റും അനധികൃത വ്യാജ വാറ്റു കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. ആവശ്യക്കാര്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ചാരായത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ത്തുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: