വിഴിഞ്ഞം കേസില്‍ ഹരിത ട്രൈബ്യൂണലിന് വിമര്‍ശനം

ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ ഉത്തരവില്‍ ഹരിത ട്രൈബ്യൂണലിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സൂര്യന് കീഴിലുള്ള എല്ലാ വിഷയങ്ങളിലും ഇടപെടാനുള്ള അധികാരം ട്രൈബ്യൂണലിനുണ്ടോ എന്ന് കോടതി ചോദിച്ചു. ഹൈക്കോടതിക്ക് സമാനമായ അധികാരമുണ്ടെന്ന് കരുതാനാകില്ല. ഹരിത ട്രൈബ്യൂണലിന് സഹജമായ അധികാരമില്ലെന്നും നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി.

പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. കൈമാറിയ വസ്തുവകകള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

Share this news

Leave a Reply

%d bloggers like this: