ഇരുന്നൂറ് വര്‍ഷത്തിനുളളില്‍ സമുദ്രനിരപ്പ് ഒരു മീറ്റര്‍ വരെ ഉയരുമെന്ന് നാസ

മിയാമി: അടുത്ത ഇരുന്നൂറ് വര്‍ഷത്തിനുളളില്‍ ആഗോളതലത്തില്‍ സമുദ്രനിരപ്പ് ഏകദേശം ഒരു മീറ്റര്‍ വരെ ഉയരുമെന്ന് നാസ. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് നാസ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.

സമുദ്രനിരപ്പ് ഉയരുന്നത് ചില പസഫിക് ദ്വീപ് രാജ്യങ്ങളെയും താഴ്ന്ന നിരപ്പിലുളള ഫ്‌ളോറിഡ പോലെയുളള ചില യുഎസ് സംസ്ഥാനങ്ങളെയും ടോക്കിയോ സിംഗപ്പൂര്‍ പോലെയുളള ലോക നഗരങ്ങളെയും ഇല്ലാതാക്കും. ഇവ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കാമെന്നും നാസയുടെ ഭൗമശാസ്ത്ര വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ സമുദ്രനിരപ്പില്‍ നിന്ന് ഒരുമീറ്റര്‍ ദൂരത്തിനുളളില്‍ കഴിയുന്ന 150 ദശലക്ഷം തീരദേശവാസികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. അതിനാല്‍ ഏഷ്യക്കാര്‍ക്കായിരിക്കും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരികയെന്നും നാസ പറയുന്നു.

ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും മഞ്ഞുപാളികള്‍ വളരെ വേഗത്തില്‍ ഉരുകുന്നതാണ് സമുദ്രനിരപ്പ് ഉയരാന്‍ പ്രധാന കാരണമാവുക. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സമുദ്രങ്ങളിലെ താപനില വളരെയധികമാവുന്നത് മഞ്ഞുരുകുന്നതിന്റെ വേഗത വര്‍ധിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: