ആഷ്‌ലി മാഡിസണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയത് കമ്പനിയിലെ ജീവനക്കാരി തന്നെയെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: വിവാഹേതര ബന്ധങ്ങള്‍ കണ്ടെത്തുന്നതിനുള്ള വെബ്‌സൈറ്റായ ആഷ്‌ലി മാഡിസണില്‍ നിന്ന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയത് കമ്പനിയിലെ ജീവനക്കാരി തന്നെയെന്ന് റിപ്പോര്‍ട്ട്. മക്കഫി ആന്റി വൈറസ് സോഫ്‌റ്റ്വെയറിന്റെ സ്ഥാപകനായ ജോണ്‍ മക്കഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇവര്‍ക്ക് കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുള്ളയാളാണെന്നും അദ്ദേഹം പറയുന്നു. ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് മക്കഫിയുടെ വെളിപ്പെടുത്തല്‍. നേരത്തെ സോണിയിലെ ഹാക്കിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മുന്‍ ജീവനക്കാരനായിരുന്നെന്ന് മക്കഫി വെളിപ്പെടുത്തി. വ്യക്തിപരമായ എന്തെങ്കിലും നേട്ടത്തിനോ പ്രതികാരം തീര്‍ക്കാനോ ആകും ഇത്തരം ഹാക്കിംഗ് എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അവഞ്ജ അര്‍ഹിക്കുന്നയാള്‍ എന്നര്‍ത്ഥം വരുന്ന സ്‌കംബാഗ്‌സ് എന്ന പദമാണ് വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ട് ഉപയോഗിച്ചത്. ഈ പദം പൊതുവില്‍ വെറുക്കപ്പെട്ട പുരുഷന്‍മാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്. ഇതില്‍ നിന്നാണ് ഹാക്കിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീയാണെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിയത്.

Share this news

Leave a Reply

%d bloggers like this: