ആഷ്‌ലി മാഡിസണ്‍ സിഇഒ നോയല്‍ ബിഡര്‍മാന്‍ രാജിവച്ചു

 
ഒട്ടാവ: പ്രശസ്ത ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റായ ആഷ്‌ലി മാഡിസണിന്റെ സ്ഥാപകനും സിഇഒയുമായ നോയല്‍ ബിഡര്‍മാന്‍ രാജിവച്ചു. സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോയല്‍ വൈബ്‌സൈറ്റില്‍ നിന്ന് രാജിവച്ചത്. ഇംപാക്ട് ടീം എന്ന ഹാക്കര്‍മാരാണ് കഴിഞ്ഞ ദിവസം വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പല ഉന്നതരുടെ വിവരങ്ങള്‍ അടക്കം ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു.

വിവാഹേതര ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനു സഹായിക്കുന്ന സൈറ്റാണ് ആഷ്‌ലി മാഡിസണ്‍. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ സൈറ്റ് രഹസ്യമാക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രഹസ്യവിവരങ്ങളാണ് ഹാക്കര്‍മാര്‍ പുറത്തുവിട്ടത്. ഇതോടെ നാണക്കേടിലായ ഉന്നതരടക്കം ഉപഭോക്താക്കള്‍ സൈറ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഇതോടെയാണ് നോയല്‍ സൈറ്റിന്റെ ചുമതലയില്‍ നിന്നൊഴിഞ്ഞത്. സൈറ്റിന്റെ നന്മയെ പരിഗണിച്ചാണ് രാജിയെന്ന് നോയല്‍ പ്രസ്താവനയില്‍ പറഞ്ഞു. രഹസ്യബന്ധം ഉണ്ടാക്കുന്നതിനു 53 രാജ്യങ്ങളില്‍ നിന്നായി 37 ലക്ഷം പേരാണ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: