ഒരു വയസ്കാരിയെ കൊന്ന കേസില്‍ ഐറിഷ് യുവതി കുറ്റവിമുക്ത…തിരിച്ച് വരാന്‍ ആഗ്രഹം

ഡബ്ലിന്‍: മസാച്യുസെറ്റ്സില്‍ തന്‍റെ പരിചരണത്തിലുള്ള പെണ്‍കുട്ടിയെ കൊന്നതായി തെറ്റായി പ്രതി ചേര്‍ക്കപ്പെട്ട ഐറിഷ്  ആയ കുറ്റവിമുക്തയായി. എത്രയും പെട്ടെന്ന് അയര്‍ലന്‍ഡിലേക്ക് തിരിച്ച് വരുന്നതിന് താതപര്യം പ്രകടിപ്പിക്കുകയും ചെയ്തു. 37കാരയായ Aisling Brady McCarthy യാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതും രണ്ടര വര്‍ഷത്തെ കേസ് കഴിഞ്ഞ ദിവസം  ഒഴിവായി കിട്ടിയതും. പന്ത്രണ്ട് മാസം പ്രായമായ കുട്ടിയെ കൊന്നതല്ലെന്നും തിരിച്ചറിയാതെ പോയ പരിക്കുകളാണ് മരണത്തിന് വഴിവെച്ചതെന്നും യുഎസ് മെഡിക്കല്‍ എക്സാമിനര്‍ വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം യുവതിയുടെ അഭിഭാഷക മെലിന്‍ഡ തോംപ്സണ്‍ ആണ് ബ്രാഡി മക്കാര്‍ത്തിയ്ക്ക് അയര്‍ലന്‍ഡിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയത്. ഇമിഗ്രേഷന്‍ അധികൃതരോട് എത്രയും പെട്ടെന്ന് തനിക്ക് യാത്ര അനുവദിക്കുന്നതിന് നടപടി വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മക്കാര്‍ത്തി വ്യക്തമാക്കിയിരുന്നു. കുഞ്ഞ് മരിച്ചത് ദുഖകരവും നിര്‍ഭാഗ്യകരവുമായിരുന്നെന്നും എന്നാല്‍ കേസ് കൈകാര്യം ചെയ്ത രീതി അപമാനമുണ്ടാക്കുന്നതാണെന്നും തോംപ്സണ്‍ അഭിപ്രായപ്പെട്ടു.   കവാന്‍ സ്വദേശിയാണ് എയ്സ്ലി് ബ്രാഡി മക്കാര്‍ത്തി കേസില്‍ 2013ലാണ് ഉള്‍ള്‍പ്പെടുന്നത്. റെഹ്മാ സാബിര്‍ എന്ന ഒരു വയസ് കാരിയെ കുട്ടിയുടെ വീട്ടില്‍വെച്ച് കൊന്നുവെന്നായിരുന്നു കേസ്. നാടകീയമായാണ് ഇന്നലെ കേസ് വേണ്ടെന്ന് വെച്ചത്.

കൊലപാതകമാണെന്ന് കരുതാന്‍ കഴിയുന്നതല്ല മരണമെന്ന് പരിശോധന നടത്തിയ മെഡിക്കല്‍ എക്സാമിനര്‍മാര്‍ വ്യക്തമാക്കുകയായിരുന്നു.കൊലപാതകമാണ് ചെയ്തതെന്നതിന് മൃതദേഹ പരിശോധനയില്‍ നിന്ന് തെളിവ് ലഭിക്കുന്നില്ലെന്ന് ജില്ലാ അറ്റോണി മരിയന്‍ റിയാന്‍ വ്യക്തമാക്കി.  ഇത് മൂലം കുറ്റം ചുമത്തിയത് പിന്‍വലിക്കാനും ഉത്തരവിടുകയായിരുന്നു. ബ്രാഡി മക്കാര്‍ത്തി നേരത്തെ തന്നെ കുറ്റം നിഷേധിച്ചിരുന്നു. മേയില്‍ ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും വീട്ടില്‍ തന്നെ കഴിയണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.  ചെയ്യപ്പെടാത്ത കുറ്റത്തിന് രണ്ട് വര്‍ഷത്തിനടുത്ത് ജയിലില്‍ കഴിയേണ്ടി വന്നതായും ജീവിതം തന്നെ ഇത് നശിപ്പിച്ച് കളഞ്ഞതായും മക്കാര്‍ത്തിയുടെ അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. കേസ് വേണ്ടെന്ന് വെച്ച വാര്‍ത്ത ഇവരുടെ Lavey യിലുള്ള കുടുംബവും സന്തോഷത്തോടെയാണ്  സ്വീകരിച്ചത്.

അവിശ്വസിനീയമായ കാര്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് കൗണ്‍സിലര്‍ വാല്‍ സ്മിത്തും പ്രതികരിച്ചു. ജീവിതം വീണ്ടും പുതുക്കി കൊണ്ട് വരാന്‍ കഴിയട്ടെയെന്ന് പ്രാദേശിക ടിഡി ജോ ഒറെയ്ലിയും ആശംസിച്ചു. ഇവരെ യുഎസില്‍ നിന്നും നാട് കടത്തുമെന്നാണ് കരുതുന്നത്. 2002 മുതല്‍ നിയമ വിരുദ്ധമായാണ് യുഎസില്‍ ജോലി ചെയ്തിരുന്നത്. നേരത്തെ മെഡിക്കല്‍ എക്സാമിനര്‍മാര്‍ പരിശോധിച്ചാണ് കേസെടുത്തിരുന്നത്. എന്നാല്‍ മക്കാര്‍ത്തിയുടെ അഭിഭാഷകര്‍ തങ്ങളുടെ മെഡിക്കല്‍ എക്സാമിനര്‍മാര്‍ക്ക് കൂടി പരിശോധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യമുന്നയിക്കുകയായിരുന്നു. ഇതോടെ കേസിന്‍റെ സ്വഭാവം മാറി. കുട്ടിയുടെ മുന്‍ ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്തതോടെ കൊലപാതകമല്ലെന്ന നിഗമനത്തിലേക്ക് എത്തി ചേരുകയായിരുന്നും സംഘം. കേസില്‍ മക്കാര്‍ത്തിയുടെ പ്രവര്‍ത്തി മൂലം കൊണ്ട് മാത്രം സബ്ഡുറല്‍ ഹെമിറേജ് സംഭവിക്കില്ലെന്ന് മെഡിക്കല്‍ എക്സാമിനര്‍ വ്യക്തമാക്കുകയും ചെയതു.

Share this news

Leave a Reply

%d bloggers like this: