ബുഡാപെസ്റ്റ് റെയില്‍വേ സ്‌റ്റേഷനില്‍ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കുടുങ്ങി

 

ബുഡാപെസ്റ്റ്: ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലെ റെയില്‍വെ സ്‌റ്റേഷന്‍ പോലീസ് ഭാഗികമായി അടച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സ്‌റ്റേഷനില്‍ കുടുങ്ങി. അഭയാര്‍ഥികളെ പുറത്താക്കിയശേഷം സ്‌റ്റേഷന്‍ പിന്നീട് തുറന്നു. ഇതോടെ, ജര്‍മനിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭയാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി.

ദാരിദ്ര്യവും കലാപവും അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ആയിരക്കണക്കിന് പേര്‍ സിറിയ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കടുത്ത കുടിയേറ്റ പ്രതിസന്ധിയാണ് ഇതുമൂലം യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്നത്. ഹംഗറിയിലൂടെ ജര്‍മനിയിലെത്താന്‍ ട്രെയിനില്‍ സഞ്ചരിച്ച ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബുഡാപെസ്റ്റ് സ്‌റ്റേഷനില്‍ കുടുങ്ങിയത്. ഇവരെ ബുഡാപെസ്റ്റില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്ന് ഹംഗറി വ്യക്തമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: