ദശാബ്ദിയുടെ നിറവില്‍ ബൂമോണ്ട്

അയര്‍ലണ്ടിലെ ആദ്യകാല കലാസാംസ്‌കാരിക സംഘടനയായ ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ ദശാബ്ദി ആഘോഷവും 2015 ലെ ഓണാഘോഷവും സെപ്തംബര്‍ 12 ന് നടത്തപ്പെടുന്നു. പ്രവാസികാര്യതൊഴില്‍ വകുപ്പ് മന്ത്രിയായ റിച്ചര്‍ഡ് ബര്‍ട്ടന്‍ മുഖ്യാഥിതിയായിരിക്കും. ഭാവി പ്രധാനമന്ത്രി പദത്തിലേയ്ക്ക് സാധ്യത കല്‍പിക്കുന്ന ഇദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യം ഐ.ഐ.ഒ പ്രവര്‍ത്തകര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

സമാന ചിന്താഗതികളുള്ള അയര്‍ലണ്ടിലെ പ്രമുഖ സംഘടനകളെ ഒരു കുടക്കീഴില്‍ അണിനിരത്തുമെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു. 11 മണിയോടെ ആരംഭിക്കുന്ന ഓണാഘോഷപരിപാടികളുടെ തുടര്‍ച്ചയായി റോയല്‍ കാറ്ററിംഗ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാകായിക വിരുന്നും ദ്രോഗഡ സോള്‍ ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

 

അജീഷ് ചെറിയാന്‍

Share this news

Leave a Reply

%d bloggers like this: