ഇന്ന് രാവിലെ 9.30 മുതല്‍ 10 വരെ ഫ്‌ലാനറീസ് ഫ്യൂണറല്‍ ഹോമില്‍ മിലന് അന്ത്യോപചാരമര്‍പ്പിക്കാം, ഫ്യൂണറല്‍ മാസ് 11 മണിക്ക് സെന്റ് പാട്രിക് പള്ളിയില്‍

 

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളികളെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞ വിക്ലോ അഷ്‌ഫോര്‍ഡിലെ മിലന്‍ ചാക്കോ മാര്‍ട്ടിന്റെ(15) സംസ്‌കാരശ്രൂഷകള്‍ ഇന്ന് രാവിലെ 11 മണിയ്ക്ക് വിക്ലോ സെന്റ് പാട്രിക് പള്ളിയില്‍ നടക്കും. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി ഇന്ന് രാവിലെ 9.30 മുതല്‍ 10 മണിവരെ ഫ്‌ലാനറീസ്  ഫ്യൂണറല്‍ ഹോമില്‍ മിലന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 10 മണിമുതല്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രം അന്തിമോപചാരം അര്‍പ്പിക്കാനായുള്ള സമയമാണ്. 10.30ന് പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം ഭാതികശരീരം സെന്റ് പാട്രിക് പള്ളിയിലേക്ക് കൊണ്ടുപോകും. 11 മണിക്ക് പള്ളിയില്‍ ഫ്യൂണറല്‍ മാസ് ആരംഭിക്കും. ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ.ഡോണല്‍ റോച്ച്, ഫാ. ആന്റണി ചീരംവേലില്‍, ഫാ.ജോര്‍ജ് അഗസ്റ്റിയന്‍ ഒ എസ് ബി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ശുശ്രൂഷകള്‍ക്ക് ശേഷം റാത്ത്‌ന്യൂ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യും.

മിലന്‍ പഠിച്ചിരുന്ന കൊളാഷ്‌ക ക്രൈബ  സ്‌കൂളിലെ സഹപാഠികള്‍ മിലന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. മിലന്റെ വിയോഗത്തില്‍ അനുശോചിച്ച് ഇന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തളര്‍ന്നുവീണ് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളെ വിഫലമാക്കി യാത്രയാകുന്ന മിലന്റെ അവസാനയാത്രയും സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാണ്. മിലന്റെ അന്ത്യ ശുശ്രൂഷകള്‍ ചര്‍ച്ചിന്റെ www.wicklowparish.ie എന്ന വെബ്‌സൈറ്റിലൂടെ കാണാം.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡബ്ലിനില്‍ നിന്ന് വരുന്നവര്‍ക്ക് ഫ്‌ലാനറീസ്  ഹോമിന് സമീപമുള്ള ടെസ്‌കോയുടെ അടുത്തുള്ള ബാരി ട്രാന്‍സ്‌പോര്‍ട്ട്, ഗ്രാന്‍ഡ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് ലഭ്യമാണ്. എഐബി, സൂപ്പര്‍ വാല്യു എന്നിവിടങ്ങളിലും ഫ്യൂറല്‍ ഹോമിന്റെ മറുവശത്തുള്ള ലൈട്രിം പ്ലേസിലും പാര്‍ക്കിംഗിന് സൗകര്യമുണ്ട്. റാത്‌ന്യൂ സിമിത്തേരിയുടെ എതിര്‍വശത്തും പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്.

വിക്ലോ അഷ്‌ഫോര്‍ഡില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മാര്‍ട്ടിന്‍ വര്‍ഗീസിന്റെയും ലെപ്പേര്‍ഡ്‌സ് ടൗണ്‍ ആശുപത്രിയിലെ നഴ്‌സായ ആനിയുടെയും മകനായ മിലന്‍ വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് തലച്ചോറിലുണ്ടായ അസുഖത്തെ തുടര്‍ന്ന് നിര്യാതനായത്. വിക്ലോ കൊളാഷ്‌ക െ്രെകബ സ്‌കൂളിലെ ജൂനിയര്‍ സെര്‍ട്ട് തേര്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയായിരുന്നു. രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി പാട്രിക് ഏകസഹോദരനാണ്. സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയും നല്ലൊരു ഡാന്‍സറുമായിരുന്ന മിലന്‍ ബ്രെ മലയാളി കമ്മ്യൂണിറ്റിയില്‍ സജീവമായിരുന്നു. സഹപാഠികളും ഐറിഷ് മലയാളികളുമടക്കം നിരവധിപേര്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച മിലന്റെ ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. നിറഞ്ഞ മിഴികളുമായാണ് സഹപാഠികള്‍ മിലനെ അവസാനമായി കാണാനെത്തിയത്. ഐറിഷ് മലയാളികളും വിങ്ങുന്ന മനസോടെ മിലന് അന്ത്യോപചാരമര്‍പ്പിച്ചു.

Share this news

Leave a Reply

%d bloggers like this: