ലീമെറിക്കില്‍ മലയാളികള്‍ മൈക്കയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു

 

ലീമെറിക്ക്: മണ്‍സ്റ്റര്‍ മേഖലയിലെ പ്രമുഖ മലയാളി സംഘടനയായ മൈക്കാ യുടെ നേതൃത്വത്തില്‍ലീമെറിക്കില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു.എല്ലാ വര്‍ഷത്തേയും പോലെ ഗംഭീരമായി നടന്ന ആഘോഷ പരിപാടികള്‍ മലയാളികളുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റേയും അടയാളമായി.മാവേലിയെ വരവേറ്റ മലയാളികള്‍ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഓണസദ്യയും ഒരുക്കിയിരുന്നു.

രാംരാജ്, കുഞ്ഞുമോന്‍ എന്നിവരും കുടുംബവും ചേര്‍ന്ന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. രാജന്‍ ചിറ്റാര്‍ അധ്യക്ഷനായിരുന്നു. മാനവീയത ഉയര്‍ത്തിപ്പിടിക്കാനും നന്മ പകര്‍ന്നു നല്കാനും ഓണാഘോഷങ്ങളില്‍ സാധ്യമാകണമെന്ന് മാവേലി ഓണസന്ദേശത്തില്‍ പറഞ്ഞു. സെക്രട്ടറി ലിനോ വര്‍ഗ്ഗീസ്, രാജുതോമസ്, എന്നിവര്‍ സംസാരിച്ചു. ഷിജു തോമസ് സംഘടനയുടെ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. ഷിജു ചക്കോ സ്വാഗതവും ജോതിസ് വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു. ഡോക്റ്റര്‍ റോയി ഫിലിപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. സജി പുലിമലയില്‍, മോനച്ചന്‍ നാരകത്തറ, ബിനു ചാക്കോ, സുനില്‍, പ്രദീപ് രാംനാഥ്, പ്രവീണ്‍, ബിപിന്‍ ആരക്കുടിയില്‍, എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നടന വിസ്മയം തീര്‍ത്ത വ്വനിതകളുടെ തിരുവാതിര, നയന വിസ്മയം തീര്‍ത്ത അത്തപ്പൂക്കളം എന്നിവ നവ്യാനുഭവമായി. രണ്ടു ഡസനിലധികം വിഭവങ്ങള്‍ കൂട്ടിയുള്ള ഓണസദ്യ ആസ്വാദ്യകരമായിരുന്നു.

Share this news

Leave a Reply

%d bloggers like this: