ചൊവ്വാഴ്ച്ച നോക്കില്‍ മലയാളം കൂര്‍ബാന…ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തശ്ശേരി നേതൃത്വം നല്‍കും

‍ഡബ്ലിന്‍: കോട്ടയം ആസ്ഥാനമായുള്ളവിജയപുരം രൂപതയുടെ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തശ്ശേരി ഇന്ന് രാവിലെ അയര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ വൈദികരായ ഫാ.ജോര്‍ജ്ജ് അഗസ്റ്റിന്‍ ഒഎസ്ബി ഫാ. അലക്സ് കൊച്ചേത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കേരള ലാറ്റിന്‍ കത്തോലിക മെത്രാന്‍ സമിതിയുടെ പ്രവാസികള്‍ക്ക് വേണ്ടിയുള്ള സമതിയുടെ ചുമതല വഹിക്കുന്ന ബിഷപ്പാണ് ഡോ. സെബാസറ്റ്യന്‍ തെക്കത്തശ്ശേരി. ഇത് രണ്ടാം തവണയാണ് ബിഷപ്പ് അയര്‍ലന്‍ഡില്‍ എത്തിച്ചേരുന്നത്.

കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍,  വത്തിക്കാന്‍ റേഡിയോയുടെ മലയാളം വിഭാഗത്തിന്‍റെ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട് ബിഷപ്പ്. നാളെ (വെള്ളിയാഴ്ച്ച) പോര്‍ട്ട്ലീഷിലെ സെന്‍റ് പീറ്റര്‍ ആന്‍റ് പോള്‍സ് ദേവാലയത്തില്‍ ബിഷപ്പിന്‍റെ നേതൃത്വത്തില്‍ ദിവ്യബലി നടക്കും. ശനിയാഴ്ച്ച കില്‍ഡയറിന‍്റെ ചുമതല വഹിക്കുന്ന  ബിഷപ്പ് ഡെന്നിസ് നോള്‍ട്ടിയും ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തശ്ശേരിയും കൂടിക്കാഴ്ച്ച നടത്തും. ബിഷപ്പ് ഡെന്നിസ് നോള്‍ട്ടിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തശ്ശേരി എത്തിചേര്‍ന്നിരിക്കുന്നത്. ബിഷപ്പിന് ഡെന്നിസ് നോള്‍ട്ടി പ്രത്യേക വിരുന്നൊരുക്കിയിട്ടുണ്ട് .

ഞായറാഴ്ച്ച കാര്‍ലോയിലെ ഹോളി ഫാലമി കത്തീഡ്രലില്‍ ഉച്ചയ്ക്ക് പന്ത്രണ്ടിന് ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തശ്ശേരിയുടെ നേതൃത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. വൈകുന്നേരം എന്നിസിലേക്ക് തിരിയ്ക്കുന്ന അദ്ദേഹം തിങ്കളാഴ്ച്ച എന്നിസിലെ ദിവ്യബലിയ്ക്ക് ശേഷം ഗാള്‍വേയ്ക്കടുത്തുള്ള ക്ലിഫ്ഡണിലേക്ക് പോകുന്നതാണ്. ചൊവ്വാഴ്ച്ച വൈകുന്നേരം 4.30ന് നോക്കിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ മലയാളത്തില്‍ ദിവ്യബലി അര്‍പ്പിക്കും തുടര്‍ന്ന് വിശ്വാസികളെ അനുഗ്രഹിക്കും അദ്ദേഹത്തെ നേരില്‍ കാണമമെന്ന് ആഗ്രിക്കുന്നവര്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരണം ബുധനാഴ്ച്ച രാവിലെ അദ്ദേഹം  ചിക്കാഗോയിലേക്ക് മടങ്ങും.

Share this news

Leave a Reply

%d bloggers like this: