ഐസിസിന് വേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് …ഇന്ത്യാക്കാരിയെ യു.എ.ഇ നാടുകടത്തി

ഹൈദരാബാദ്: ഇറാക്കിലേയും സിറിയയിലേയും ഭീകര സംഘടനയായ ഐസിസിന് വേണ്ടി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തിയ ഇന്ത്യാക്കാരിയെ യു.എ.ഇ നാടുകടത്തി. അഫ്ഷ ജബീന്‍ എന്ന നി ക്കി ജോസഫിനെയാണ് നാടുകടത്തിയതെന്ന് യു.എ.ഇ പൊലീസ് അറിയിച്ചു. ഹൈദരാബാദിലെത്തിയ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസിസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തെലുങ്കാനയില്‍ നിന്നടക്കം 17 പേര്‍ക്ക് സിറിയയിലേക്ക് യാത്ര ചെയ്യുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

അമേരിക്കയില്‍നിന്ന് ഈ വര്‍ഷം ജനുവരിയില്‍ തിരിച്ചെത്തിയ എഞ്ചിനിയറായ സല്‍മാന്‍ മൊനിദ്ദിന്‍ ഐസിസില്‍ ചേരുന്നതിനായി ദുബായ് വഴി സിറിയയിലേക്ക് പോവാന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇയാളെ പിടികൂടിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നിക്കിയെ നാടു കടത്തിയത്. യു.എസില്‍ ആയിരുന്നപ്പോള്‍താന്‍ നിക്കിയുമായി സോഷ്യല്‍ മീഡിയ വഴി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നും സിറിയയിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതായും സല്‍മാന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: