തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്

ഡബ്ലിന്‍: ഇടത്തരം വരുമാനക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും രണ്ട് ശതമാനം വരെ യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് കുറച്ച് ഇലക്ഷന്‍ നേട്ടം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബഡ്ജറ്റില്‍ ഇതിനായി നീക്കമുണ്ടാകുമെന്നാണ് സണ്‍ഡേ ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് പറയുന്നത്. നിലവില്‍ ഒന്നര ശതമാനം വരെ നിരക്ക് കുറയ്ക്കാന്‍ ധനമന്ത്രി മൈക്കിള്‍ നൂനാണ്‍ സമ്മതം മൂളിയിട്ടുണ്ട്. എന്നാല്‍ ഇതിനുമപ്പുറം നിരക്ക് കുറയ്ക്കാന്‍ സാധ്യത തേടുകയാണ് മന്ത്രി. മന്ത്രി തീരുമാനമെടുത്താല്‍ എഴുപതിനായിരം യൂറോ വരെ വരുമാനമുള്ളവര്‍ക്ക് വര്‍ഷം ആയിരം യൂറോയുടെ നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. 35000 യൂറോ വരെ വരുമാനമുള്ളവര്‍ക്ക് 350 യൂറോയിലേറെയും കൈയില്‍ കിട്ടും.

പൊതു തിരഞ്ഞെടുപ്പ് ക്യാംപെയിനുകളില്‍ നിന്നുള്ള വ്യക്തമായ സൂചനകളിലൊന്ന് ലേബര്‍ നേതാവ് ജോണ്‍ ബര്‍ട്ടന്‍ യുഎസ് സി മൂലമുള്ള ബുദ്ധിമുട്ട് ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇടത്തരം വരുമാനക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും  നിരക്ക് പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് . രണ്ട് ശതമാനം യുണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് കുറയ്ക്കുന്നത് സര്‍ക്കാരിനുള്ള പിന്തുണ വര്‍ധിപ്പിക്കുമെന്ന കണക്ക് കൂട്ടലിലാണ് സര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ കുറച്ച നിരക്ക് പ്രാബല്യത്തില്‍ വരുത്താനാകും നീക്കം. ഇരു സര്‍ക്കാര്‍ കക്ഷികളും ബിസ്നസ് സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കാന്‍ താത്പര്യപ്പെടുന്നുണ്ട്. എന്നാല്‍ യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് ഇടത്തരം വരുമാനക്കാര്‍ മുതല്‍ താഴേയ്ക്ക് കുറയ്ക്കുന്നതായിരിക്കും ജനങ്ങളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാക്കുന്നതിന് നല്ലതെന്ന് കരുതുന്നു. ഇത് മൂലം സമ്മതി ദായകരുടെകയ്യില്‍ കൂടുതല്‍ പണം ഉണ്ടാകും. രണ്ട് ശതമാനം കുറവ് വരുത്തിയാല്‍ 540 മില്യണ്‍ വരെയാണ് ജനങ്ങളിലെത്തുക.

ഇതോടെ 750 മില്യണ്‍ സര്‍ക്കാര്‍ ചെലവഴിക്കല്‍ ഇത് മൂലമുള്ള അധിക ഭാരം കുറയ്ക്കനായി ഉപയോഗിക്കേണ്ടി വരും. എന്നാല്‍ നടപടിക്ക് ഇലക്ഷനെ മുന്നില്‍ കണ്ട് നല്ല പിന്തുണ പാര്‍ട്ടികള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സര്‍ക്കാരിന് തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബഡ്ജറ്റുമാണ്. യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് ഈടാക്കുന്നതിന് സര്‍ക്കാര്‍ പറഞ്ഞിരുന്നത് നികുതിയുടെ അടിത്തറ വിപുലീകരിക്കുന്നതിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും വേണ്ടിയാണെന്നാണ്,  കൂടാതെ നികുതി ഘടന കൂടുതല്‍ ലളിതമാകുമെന്നും അവകാശപ്പെട്ടിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും അവസാനം വന്ന അഭിപ്രായ സര്‍വെയില്‍ ജനപിന്തുണ വര്‍ധിക്കുന്നതായാണ് കാണുന്നത്.

ഫിന ഗേലിന് 28 ശതമാനം പിന്തുണയാണ് ലഭിക്കുന്നത്. മൂന്ന് ശതമാനം വര്‍ധനയാണുള്ളത്. ലേബര്‍ പാര്‍ട്ടിക്ക് രണ്ട് ശതമാനം പിനതുണ വര്‍ധിച്ച് ആകെ പിന്തുണ പത്ത് ശതമാനം വരെയും ആയിട്ടുണ്ട്. ഫിയന്ന ഫോയ്ലിന് 18 ശതമാനം പിന്തുണയുമായി മാറ്റമില്ലാതെ തുടരുകയാണ്. സിന്‍ ഫിന്നിന് രണ്ട് ശതമാനം പിന്തുണ ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ആകെ പിന്തുണ 16 ശതമാനത്തിന്‍റെതാണ്.

Share this news

Leave a Reply

%d bloggers like this: