നരേന്ദ്രമോഡിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം, ഇന്ത്യാക്കാര്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചുതുടങ്ങി

 

ഡബ്ലിന്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യാക്കാര്‍ക്ക് ഇന്നു മുതല്‍ ക്ഷണക്കത്തുകള്‍ അയച്ചുതുടങ്ങി. സെപ്റ്റംബര്‍ 23 നാണ് പ്രധാനമന്ത്രിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം ആരംഭിക്കുന്നത്. ഇന്ത്യന്‍ എംബസിയിക്ക് സമീപമുള്ള ഡബ്ലിന്‍ ട്രീ ഹോട്ടലിലാണ് ഇന്ത്യാക്കാര്‍ക്ക് നരേന്ദ്രമോഡിയുമായുളള കൂടിക്കാഴ്ച നടത്താനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെനിയുടെ വിരുന്നുസല്‍ക്കാരത്തിന് ശേഷമായിരിക്കും മോഡി ഡബ്ലിന്‍ ട്രീ ഹോട്ടലില്‍ എത്തുക.

1600 പേരാണ് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1300 പേര്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 950 പേര്‍ക്ക് ഇരിക്കാനുള്ള സീറ്റിംഗ് കപ്പാസിറ്റിയേ സമ്മേളന വേദിക്കുള്ളൂ. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുട്ടികള്‍ക്ക് യോഗത്തില്‍ പ്രവേശനമുണ്ടായിരിക്കില്ല. പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: