ബിസിസിഐ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു

കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ (75) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് വൈകുന്നേരത്തോടെ ആരോഗ്യം വഷളാകുകയായിരുന്നു.1997 മുതല്‍ 2000 വരെ ഐസിസി അധ്യക്ഷനായിരുന്നു.

കൊല്‍ക്കത്തിയിലെ ബിഎം ബിര്‍ള ആശുപത്രിയിലായിരുന്നു ഡാല്‍മിയയുടെ അന്ത്യം. ഏറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്ത് പ്രവര്‍ത്തിച്ചിരുന്ന ഡാല്‍മിയ പിന്നീട് കുറച്ചുകാലം ബിസിസിഐയില്‍നിന്ന് വിട്ടുനിന്നു. പിന്നീട് എന്‍. ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ജഗ്‌മോഹന്‍ ഡാല്‍മിയ വീണ്ടും ബിസിസിസിഐ അധ്യക്ഷനായി എത്തിയത്.ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുമ്പോഴാണ് ജഗ്‌മോഹന്‍ ഡാല്‍മിയ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. പിന്നീട് ടെലിവിഷന്‍ റൈറ്റ്‌സിന്റെ വില്‍പ്പന തുടങ്ങി നിരവധി നൂതനമായ ആശയങ്ങള്‍ ക്രിക്കറ്റിലേക്ക് കൊണ്ടുവന്ന് ബോര്‍ഡിനെ സാമ്പത്തികമായി ഉയരങ്ങളില്‍ എത്തിച്ചത് ഡാല്‍മിയയായിരുന്നു.

ഏറ്റവും ഒടുവിലായി ബിസിസിഐയുടെ സാരഥ്യം ഏറ്റെടുത്തത് മുതല്‍ അനാരോഗ്യം മൂലം അദ്ദേഹം ബുദ്ധിമുട്ടുകള്‍ സഹിക്കുന്നുണ്ടായിരുന്നു. അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന്റെ സമ്മര്‍ദ്ദവും പ്രായാധക്യവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിതി കൂടുതല്‍ വഷളാക്കി. ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അഞ്ചിയോപ്ലാസ്റ്റി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ ചെയ്തിരുന്നു.

ബിസിസിഐ അധ്യക്ഷന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ ബിസിസിഐ അംഗങ്ങള്‍ ദുഖം രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: