‘ദ പോപ്പ് ഈസ് ഡോപ്പ്’ : കിം കര്‍ദാഷ്യാന്റെ ട്വീറ്റ് വിവാദമാകുന്നു

 

ബ്യൂണസ് അയേഴ്‌സ്: കിം കര്‍ദാഷ്യാന്‍ അറിയപ്പെടുന്ന മോഡലും റിയാലിറ്റ് ഷോ സ്റ്റാറും ആണ്. മാര്‍പാപ്പയുടെ അമേരിയ്ക്കന്‍ സന്ദര്‍ശനത്തിനിടെ കിം കര്‍ഷ്യാന്റെ ട്വീറ്റ് ആണ് ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. ‘ദ പോപ്പ് ഈസ് ഡോപ്പ്’ എന്നായിരുന്നു ട്വീറ്റ്. എന്താണ് കര്‍ദാഷ്യാന്‍ ഉദ്ദേശിച്ചത് എന്നാണ് ഇപ്പോള്‍ ചര്‍ച്ച. ഡോപ്പ് എന്ന് പറഞ്ഞാല്‍ പൊതുവേ മയക്കുമരുന്ന് എന്നാണ് അര്‍ത്ഥം. എന്നാല്‍ അമേരിക്കയില്‍ ഈ വാക്ക് നല്ല അര്‍ത്ഥത്തിലാണത്രെ ഉപയോഗിയ്ക്കുന്നത്.

കര്‍ദാഷ്യാന്റെ ട്വീറ്റ് കണ്ട് അര്‍ജന്റീനയിലെ ഒരു ഓണ്‍ലൈന്‍ പത്രം വാര്‍ത്ത കൊടുത്തമ്പോള്‍ സംഗതി വിവാദമായി. ‘പോപ്പ് ഈസ് ഡ്രഗ്’ എന്ന് കിം കര്‍ദാഷ്യാന്‍ ട്വീറ്റ് ചെയ്തു എന്നായിരുന്നു ആ ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. പോപ്പ് അര്‍ജന്റീനക്കാരന്‍ ആയതിനാല്‍ അര്‍ജന്റീനയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. എന്തായാലും കിം ഇക്കാര്യത്തില്‍ വിശദീകരണം ഒന്നും പിന്നീട് നല്‍കിയിട്ടില്ല. കിം കര്‍ദാഷ്യാന്‍ പോപ്പിനെ ഏതായാലും മോശമാക്കി ചിത്രീകരിയ്ക്കില്ലെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Share this news

Leave a Reply

%d bloggers like this: