അടുത്ത വേള്‍ഡ് ഫാമിലീ മീറ്റിങ് അയര്‍ലന്‍ഡില്‍…പോപ് എത്തിയേക്കും

ഡബ്ലിന്‍: അടുത്ത വേള്‍ഡ് ഫാമിലീ മീറ്റിങ് അയര്‍ലന്‍ഡിലെന്ന് പ്രഖ്യാപിച്ച് പോപ്. ഇതോടെ പോപ് അന്ന് എത്തിയേക്കുമെന്ന സൂചനകളായി. 2018ല്‍ അയര്‍ലന്‍ഡില്‍ വേള്‍ഡ് ഫാമിലീമീറ്റിങ് നടക്കുമെന്നാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ പരിപാടി നടന്നതിന് ശേഷം ഫിലാഡല്‍ഫിയ വിടുന്നതിന് തൊട്ട് മുമ്പായിട്ടായിരുന്നു പ്രഖ്യാപനം പുറത്ത് വന്നത്.

എല്ലാ മൂന്ന് വര്‍ഷം കൂടുമ്പോഴുഴാണ് കാത്തോലിക്  വിശ്വാസികളുടെ ആഗോള കുടുംബ സംഗമം നടത്താറുള്ളത്. ഒരു ദശലക്ഷത്തോളം പേര്‍ ഇന്നലെ ഫിലാഡല്‍ഫിയയില്‍ പരിപാടിയില്‍ പങ്കെടുത്തെന്നാണ് കരുതുന്നത്. മാസിന് മുമ്പ് പോപ് ഫിഡാല്‍ഫിയ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാല്‍ ചാള്‍സ് ചാപറ്റിനെയും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡര്‍മണ്ട് മാര്‍ട്ടിനെയും അഭിവാദ്യം ചെയ്തിരുന്നു.

2018ല്‍ എന്നാണ് പരിപാടി നടക്കുയെന്നത് പിന്നീട് നിശ്ചയിക്കും.പോന്‍റിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ഫാമിലിക്കാണ് ഇതിന്‍റെ ചുമതല. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കാനാണ് സാധ്യതയെന്ന് ഡബ്ലിന്‍ രൂപത സൂചിപ്പിക്കുന്നു. 2000,1994ല്‍ റോം, 1997ല്‍ റിയോഡിജെനീറോ, 2003മനില, 2006ല്‍ വത്തിക്കാന്‍, 2012 ല്‍ മിലാന്‍,എന്നിങ്ങനെയാണ് മുന്‍കാലങ്ങളില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 1979ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അയര്‍ലന്‍ഡ് അവസാനം സന്ദര്‍ശിച്ചിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: