അഭയാര്‍ത്ഥികളെ കുറച്ച്‌ എടുക്കുന്നതിനെതിരേ ഇരുളില്‍ നിന്ന് പോസ്റ്റര്‍ പ്രചാരണം

അഭയാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്ത് കൊണ്ട് പോസ്റ്റര്‍..
ഡബ്ലിന്‍: സിറിയയിലെ ദുരിതങ്ങള്‍ ചൂണ്ടി കാട്ടി യൂറോപ്പിലേയ്ക്ക് പതിനായിരങ്ങള്‍ ഇരച്ചു കയറുന്നതിനെതിരേ യൂറോപ്പില്‍ പ്രതിക്ഷേധം നുരഞ്ഞു പൊങ്ങുമ്പോള്‍, യൂറോപ്യന്‍ ജനതയുടെ പ്രതിക്ഷേധം ചോദ്യം ചെയ്ത് ഡബ്ലിനില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

അയര്‍ലന്‍ഡ് 4000 അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും രഹസ്യമായി പ്രവര്‍ത്തിക്കുന്നതെന്നു കരുതുന്ന ഒരു വിഭാഗം ഇതിനെതിരേ കഴിഞ്ഞ ദിവസം ഡബ്‌ളിനിലെ തിരുവുകളില്‍ പോസ്റ്റര്‍ പതിക്കുകയായിരുന്നു. അയര്‍ലന്‍ഡിലെ മാധ്യമ ശ്രദ്ധ ഇതില്‍ ഉണ്ടായില്ല എങ്കിലും ഇത്തരം പ്രചാരണങ്ങളുടെ തുടക്കമായി ഇതിനെ കാണുന്നവരും കുറവല്ല. ഇംഗ്‌ളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരസ്യമായ വെല്ലുവിളികള്‍ ഉണ്ടാകുന്നുണ്ട് എങ്കിലും, അയര്‍ലന്‍ഡില്‍ ഇത്തരം നീക്കം ആദ്യമാണന്നാണ് കരുതപ്പെടുന്നത്.

അതേ സമയം അഭയാര്‍ത്ഥികളെ എടുക്കേണ്ടതുണ്ടോ എന്ന് ചര്‍ച്ച ചെയ്ത് പോസ്റ്ററുകള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. രണ്ട് ഭാഗങ്ങളായി വിവിധ വാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് പോസ്റ്റര്‍. നിങ്ങള്‍ അഭയാര്‍ത്ഥികളെ എടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലേ എന്ന് തലക്കെട്ടോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

അഭയാര്‍ത്ഥികളെ എടുക്കുന്നതിന് എതിര്‍വാദമായി ഉന്നയിക്കുന്നതിലെ ഒരു ചോദ്യം ഇവിടെ ഇവരെ ഉള്‍ക്കൊള്ളാന്‍ സ്ഥലമില്ലെന്നാണ്. എന്നാല്‍ ഇതിന് മറുപടിയെന്ന നിലയില്‍ അയര്‍ലന്‍ഡില്‍ ജനിച്ച ആറില്‍ ഒരാളും വിദേശത്താണ് കഴിയുന്നതെന്ന് ചൂണ്ടികാണിക്കുന്നു. മറ്റൊരു പ്രതികൂല വാദം അഭയാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെന്നും ഇവരാരും പാവപ്പെട്ടവരല്ലെന്നുമാണ്. എന്നാല്‍ അഭയാര്‍ത്ഥികല്‍ ഉണ്ടാകുന്നത് ദാരിദ്ര്യം കൊണ്ടല്ലെന്നും ഹിംസയും വേട്ടയാടല്‍ കൊണ്ടാണെന്നും മറപടിയുണ്ട്. മറ്റ് എവിടേക്കെങ്കിലും പോയികൂടെ എന്ന ചോദ്യത്തിന് തുര്‍ക്കി ജോര്‍ദാന്‍ ലബനോന്‍ എന്നിവിടങ്ങളിലേക്ക് ഇതിനോടകം പോയവരുടെ കണക്കുകള്‍ നല്‍കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ ഐസിസ് ആളുകളാണെന്ന വാദത്തിന് തമാശപറയുകയാണോ എന്നാണ് തിരിച്ച് ചോദിക്കുന്നത്.

കടലിലൂടെ ഇത്രയും അപകടം സഹിച്ച് വരുന്നതിന് പകരം രേഖകള്‍ തിരുത്തി വിമാനത്തില്‍ വന്ന് കൂടെ എന്ന് സൂചിപ്പിക്കുന്ന മറപുടിയും ഉണ്ട്. എന്തുകൊണ്ടാണ് പുരുഷന്മാര്‍ കൂടുതലായി എത്തുന്നത് എന്ന ചോദ്യത്തിന് അപകടയാത്രകള്‍ താണ്ടിയും ബുദ്ധിമുട്ട് സഹിച്ചും യാത്ര ചെയ്യാന്‍ സ്ത്രീകളെയും കുട്ടികളെയും ആരും അനുവദിക്കാറില്ലെന്നും ഇവിടെ എത്തി നില്‍ക്കാനൊരിടം കണ്ടെത്തിയാല്‍ സുരക്ഷിതമായി സ്ത്രീകളെയും കുട്ടികളെയും കൊണ്ട് വരികയാണ് ചെയ്യുകയെന്നും പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്ന വാദത്തിന് തള്ളുന്നുണ്ട് പോസ്റ്റര്‍. നമ്മള്‍ സഹായം നല്‍കുന്നുണ്ടോ എന്ന് നോക്കിയല്ല ജനങ്ങള്‍ പലായനം ചെയ്യുന്നതെന്നും സഹായം നല്‍കിയില്ലെങ്കിലും സംഭവിക്കുമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

അവസാനമായി, ഒരാളും സ്വന്തം കുട്ടികളെ വെള്ളമാണ് കരയേക്കാള്‍ സുരക്ഷിതമെന്ന അവസ്ഥവരാതെ ബോട്ടില്‍ എടുത്ത് വെയ്ക്കില്ലെന്നും കുട്ടികളുമായി അഭയാര്‍ത്ഥികള്‍ നടത്തുന്ന അപകടം പിടിച്ച ബോട്ട് യാത്രകളെ സൂചിപ്പിക്കുന്നതിനായി പോസ്റ്റര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: