കടലില്‍ വീണ ഐഫോണ്‍ കണ്ടെത്തി നല്കുന്ന ഡോള്‍ഫിന്‍; വീഡിയോ വൈറല്‍

 

ബഹാമസ്: മനുഷ്യനുമായി അടുത്തിടപഴകുന്നവരാണ് ഡോള്‍ഫിനുകള്‍. പ്രത്യേക പരിശീലനം നേടിയ ഡോള്‍ഫിനുകള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതും മനുഷ്യര്‍ക്കൊപ്പം ഉല്ലസിക്കുന്നതും സാധാരണയാണ്. എന്നാല്‍ മനുഷ്യരെ സഹായിക്കാനും മടിയില്ലെന്നു തെളിയിച്ചിരിക്കുകയാണ് കാസിക് എന്ന ഡോള്‍ഫിന്‍. കടലില്‍ വീണ ഐഫോണ്‍ കണ്ടുപിടിച്ച് തിരികെ നല്‍കിയ കാസികിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

മിയാമി ഹീറ്റ് ഡാന്‍സറായ തെരേസ സീയുടെ ഫോണാണ് കടലില്‍ നഷ്ടപ്പെട്ടത്. ബഹാമസ് തീരത്തിനു സമീപം അറ്റലാന്റിക് സമുദ്രത്തില്‍ ഡോള്‍ഫിനുകള്‍ക്കൊപ്പം ഡൈവിംഗ് നടത്തുകയായിരുന്നു തെരേസ. ഇടയ്ക്ക് ബോട്ടില്‍നിന്ന് സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഐഫോണ്‍ കടലിലേക്കു വീഴുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ തെരേസ നില്‍ക്കുമ്പോഴാണു കാസിക് കടലിന്റെ അടിത്തട്ടിലേക്കു മുങ്ങാംകുഴിയിട്ടത്. കടലിന്റെ അടിത്തട്ടില്‍നിന്നു ഫോണ്‍ തപ്പിയെടുത്ത കാസിക് അതുമായി തിരികെയെത്തി ബോട്ടില്‍ നിന്ന ഒരാളുടെ കയ്യില്‍ നല്കി. അടുത്തുനിന്നവര്‍ ഇത് വീഡിയോയില്‍ പകര്‍ത്തി.

തെരേസ ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സംഭവം തന്നെ ഏറെ അദ്ഭുതപ്പെടുത്തിയതായും അവര്‍ പറയുന്നു. വീഡിയോ ഇതുവരെ 46,000 പേരാണ് ലൈക് ചെയ്യുകയും 20,000 ലേറെപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: