Umpqua കമ്മ്യൂണിറ്റി കോളേജില്‍ വെടിവെയ്പ്പ്; 13 മരണം

വാഷിംഗ്ടണ്‍ : ലോകത്തെ വീണ്ടും നടുക്കി മറ്റൊരു കൂട്ടക്കുരുതിക്കു കൂടി അമേരിക്ക സാക്ഷിയായി. ഒറിഗോണിലെ Umpqua കമ്മ്യൂണിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളെ 20 വയസ്സുപ്രായമുള്ള ചെറുപ്പക്കാരനാണ് കൂട്ടക്കൊല നടത്തിയത്. വെടിവെയ്പ്പില്‍ 13 പേര്‍ മരിക്കുകയും 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്തയാളെ പോലീസ് വെടിവെച്ചു കൊന്നു. കൊലപാതകി വെടിയുതിര്‍ക്കുന്നതിനു മുന്‍പ് ആളുകളോട് അവരുടെ മതത്തെപ്പറ്റി ചോദിക്കുകയുണ്ടായെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. തോക്കുധാരിയെ പേടിച്ച് വിദ്യാര്‍ത്ഥികളില്‍ ഡസ്‌കിനും ബെഞ്ചിനും കീഴില്‍ ഒളിക്കുകയായിരുന്നു. രാവിലെ ഏകതദേശം 10.38 ഓടെയായിരുന്നു റോസ്ബര്‍ഗിലെ ഒറിഗോണ്‍ Umpqua കമ്മ്യൂണിറ്റി കോളേജില്‍ വെടിവെയപ്പുണ്ടായത്. എന്നാല്‍ ഇയാള്‍ എന്തിനാണ് ഈ കൊലനടത്തിയതെന്നും എന്തായിരുന്നു ഇയാളുടെ ഉദ്ദേശമെന്നും വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതകി കോളേജ് വിദ്യാര്‍ത്ഥിയാണോ എന്നു തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

കുട്ടികള്‍ ക്ലാസിലിരിക്കുമ്പോഴാണ് തോക്കുധാരി വെടിവെയ്പ്പ് ആരംഭിച്ചതെന്നും സയന്‍സ് ലാബില്‍ വെടിവെയ്പ്പു നടത്തിയ ശേഷമാണ് ഇയാള്‍ ക്ലാസുകളില്‍ കയറി കുട്ടികളെ വെടിവെച്ചതെന്നും കോളേജിലെ ഒരു ജീവനക്കാരന്‍ മൊഴി നല്കി. നിങ്ങള്‍ നോര്‍ത്ത് വെസ്റ്റിലെ സ്‌കൂളിലാണെങ്കില്‍ നാളെ സ്‌കൂളില്‍ പോകരുതെന്നു ഒരു ട്വിറ്റര്‍ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നാളെയാണ് ആ അപകടം നടക്കാന്‍ പോകുന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

തോക്കുകള്‍ കൈവശം വെയ്ക്കാന്‍ അനുവദിക്കുന്ന അമേരിക്കന്‍ ഭരണഘടനയില്‍ മാറ്റങ്ങല്‍ അനിവാര്യമാണെന്ന തിരിച്ചറിവിലേക്കാണ് രാജ്യത്തെ ഇത്തരം സംഭവങ്ങള്‍ കൊണ്ടെത്തിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ തങ്ങളുടെ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ഇത്തരത്തില്‍ വെടിവെയ്പ്പ് വ്യാപാകമാകുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ നോക്കികാണുന്നത്. മാനസിക വൈകല്യമുള്ളവരാണ് ഇത്തരത്തില്‍ കൂട്ടകൊലപാതകം നടത്തുന്നതെന്നും, ലോകത്ത് ഏറ്റവുമധികം വെടിവെയ്പ്പുകള്‍ നടക്കുന്ന രാജ്യമെന്ന ബഹുമതി അമേരിക്കയ്ക്കാണെന്നും മാസങ്ങല്‍ ഇടവിട്ട് ഇതു നടക്കുന്നതായും വികാരനിര്‍ഭരനായ ഒബാമ വ്യക്തമാക്കി. ഓസ്‌ട്രേലിയ പിന്‍തുടര്‍ന്നു പോകുന്ന ഗണ്‍ നിയമങ്ങളേയും അദ്ദേഹം പ്രശംസിച്ചു.

Share this news

Leave a Reply

%d bloggers like this: