Anzac Day ഭീകരാക്രമണ ആസൂത്രണം; കൗമരക്കാരനായ ബ്രീട്ടിഷുകാരന് ഐഎസുമായി ബന്ധം

മെല്‍ബണ്‍ : Anzac Day മാര്‍ച്ചില്‍ കൂട്ടകൊലപാതകം നടത്താന്‍ പ്ദ്ധതിയിടുകയും ഒപ്പം ഒരു മെല്‍ബണ്‍ പോലീസുകാരന്റെ തലവെട്ടുകയും ചെയ്ത 15 കാരനായ ബ്രിട്ടീഷ് കൗമാരക്കാരന് ഭീകരസംഘടനയായ ഐഎസ്‌ഐസിലെ റിക്രൂട്ടറുമായി ബന്ധമുണ്ടെന്ന് കോടതിയോട് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം ചേര്‍ന്ന് മാതൃരാജ്യത്തിനെതിരെ നീങ്ങാന്‍ ഈ കൗമാരക്കാരന് നിര്‍ദ്ദേശം നല്കിയത് ഓസ്‌ട്രേലിയയിലെ ഐഎസ്‌ഐഎസ് റിക്രൂട്ടര്‍ Abu Khaled al-Cambodi (real name Neil Prakash) ആണ്. Manchester Crown Cotur ന്‍ ഇന്നു നടന്ന വിചാരണയിലാണ് ബ്രിട്ടീഷ് കൗമാരക്കാരനെതിരെ ഗുരുതരമായ ആരോപണങ്ങല്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. 18 വയസ്സുകാരനായ മെല്‍ബണ്‍ സ്വദേശിയുമായി ഒത്തുചേര്‍ന്ന് മെല്‍ബണിന്റെ പല ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ al-Cambodi ഇവര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി മെസേജുകള്‍ ബ്രിട്ടീഷ് സ്വദേശിയെ തേടിയെത്തിയിരുന്നു. Sevdet Besim എന്ന മെല്‍ബണ്‍ കൗമാരക്കാരനുമായി ചേര്‍ന്ന് ആക്രമണം നടത്താനാണ് ഇവര്‍ തീരുമാനിച്ചിരുന്നത്.

മെല്‍ബണിലെ രണ്ട് പോലീസ് സ്‌റ്റേഷനുകളും ഷോപ്പിംഗ് സെന്ററും ആക്രമിക്കാനാണ് ഈ കൗമാര സംഘം തയ്യാറെടുത്തുകൊണ്ടിരുന്നത്. ഗൂഡാലോചനയില്‍ പങ്കുകാരനായ Besim എന്ന മെല്‍ബണ്‍ സ്വദേശിയെ കഴിഞ്ഞ നാലുമാസമായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നെന്നും പോലീസ് ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നതായും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നതായും വ്യക്തമായി. എന്നാല്‍ ആക്രമണം നടത്താനുള്ള തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാന്‍ ഈ കുട്ടിക്കും സാധിച്ചില്ല. al-Cambodi യുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരവരുടേയും നീക്കങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ ആളുകളെ ഐഎസിലേക്ക് ആകര്‍ഷിക്കാനുള്ള പല നടപടികളും ഇവര്‍ പിന്‍തുടര്‍ന്നു പോന്നിരുന്നു.

ആളുകളെ ഐഎസിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി al-Cambodi യുടെ നേതൃത്വത്തില്‍ റിക്രൂട്ട്‌മെന്റിനെ അനുകൂലിച്ചുകൊണ്ടുള്ള വിഡിയോ തയ്യാറാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പോലീസ് കൗമാരക്കാരനെ കണ്ടെത്താന്‍ വൈകിയിരുന്നെങ്കില്‍ രാജ്യം വലിയ ഭീകരക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വരുമാനയിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ Paul Greaney QC കോടതിയില്‍ വ്യക്തമാക്കി. മകനു നേരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കേട്ട കുട്ടിയുടെ മാതാവ് പൊട്ടിക്കരഞ്ഞു. പിതാവാകട്ടെ തലകുനിച്ചിരിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: