സമാധാനചര്‍ച്ചകള്‍ക്കു മുന്‍പേ പാക്കിസ്ഥാന്‍ ഭീകരവാദം ഉപേക്ഷിക്കുകയാണു വേണ്ടതെന്നു യുഎന്നില്‍ സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: സമാധാനചര്‍ച്ചകള്‍ക്കു മുന്‍പേ പാക്കിസ്ഥാന്‍ ഭീകരവാദം ഉപേക്ഷിക്കുകയാണു വേണ്ടതെന്നു യുഎന്‍ പൊതുസഭയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

2008ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. രണ്ടു ഭീകരരെ ഞങ്ങള്‍ ജീവനോടെ പിടികൂടി. ആരാണ് ഇതിനു പിന്നിലെന്നു ഞങ്ങള്‍ക്കറിയാം. ഭീകരതയും ചര്‍ച്ചയും ഒരുമിച്ചു പോകില്ലെന്നു പാക്കിസ്ഥാനെ ഉദ്ദേശിച്ച് സുഷമ പറഞ്ഞു. നവാസ് ഷെരീഫ് ഉന്നയിച്ച നാലുകാര്യങ്ങള്‍ ആവശ്യമില്ല. ഒരു കാര്യം മാത്രം മതി. ആദ്യം ഭീകരത അവസാനിപ്പിക്കുക. എന്നിട്ടുമതി ചര്‍ച്ച.
25 വര്‍ഷമായി ഭീകരപ്രവര്‍ത്തനത്തിന്റെ ഇരയാണു ഇന്ത്യയെന്നും ഭീകരപ്രവര്‍ത്തകരെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ യുഎന്‍ രംഗത്തു വരണമെന്നും സുഷമ ആവശ്യപ്പെട്ടു.

ഗാന്ധിജിയുടെ ജന്മദിനം രാജ്യാന്തര സമാധാന ദിനമായി പ്രഖ്യാപിച്ചതിനു ഐക്യരാഷ്ട്ര സംഘടനയ്ക്കു നന്ദി പറഞ്ഞാണു ഹിന്ദിയിലുള്ള സുഷമയുടെ പ്രസംഗം തുടങ്ങിയത്.

Share this news

Leave a Reply

%d bloggers like this: