ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റു മുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; ഒരു ഭീകരനെ വകവരുത്തി; ഏറ്റുമുട്ടല്‍ തുടരുന്നു

 
ലോലാബ്: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുമായുള്ള ഏറ്റു മുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ സൈന്യം വകവരുത്തി. ലോലാബില്‍ സുരക്ഷ സൈന്യങ്ങളുടെ സംയുക്തമായ തെരച്ചിലിനിടയിലാണ് തീവ്രവാദികള്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടി ആരംഭിച്ചു. സൈന്യവും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ ലോലാബ് മേഖലയില്‍ ശക്തമായി തുടരുന്നു.

ലോലാബ് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന വിവരത്തെ തുടര്‍ന്ന് 28ആം രാഷ്ട്രീയ റൈഫിള്‍ സേനയും 18ആം രാഷ്ട്രീയ റൈഫിളിലെ സേനയും നടത്തിയ സംയുക്തമായ തെരച്ചിലിലാണ് ഒളിയിടങ്ങള്‍ കണ്ടെത്തിയത്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടെങ്കിലും മറ്റുള്ളവര്‍ ഒളിച്ചിരുന്ന് ആക്രമണം തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: