ഐറിഷ് വാട്ടര്‍ 1200 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നു

 

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ 1200 തൊഴില്‍ തസ്തികകള്‍ വെട്ടിച്ചുരുക്കുന്നു. ബിസിനസ് വിപുലമാക്കുന്നതിന്റെ ഭാഗമായുള്ള ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ഐറിഷ് വാട്ടര്‍ വക്താവ് അറിയിച്ചു.

2021 നുള്ളില്‍ 1.1 ബില്യണ്‍ യൂറോ സേവ് ചെയ്യാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 1200 ഓളം പേര്‍ അടുത്ത തന്നെ റിട്ടയര്‍ ചെയ്യുമെന്നും തുടര്‍ന്ന് ഈ തസ്തികകളില്‍ നിയമനം നടത്തില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. ലക്ഷ്യം കൈവരിക്കുന്നതിന് voluntary redundancy scheme ആവശ്യമാണെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.

കമ്പനിയുടെ സെവന്‍ ഇയര്‍ പ്ലാന്‍ ഇന്ന് പ്രഖ്യാപിക്കും. 5.5 ബില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തി വാട്ടര്‍ സെക്ടറില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: