അഭയാര്‍ത്ഥി പ്രശ്‌നം: യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ധാരണ യിലെത്തി

യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും ധാരണയിലെത്തി. പുതിയ കരാറനുസരിച്ച് സിറിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ കടല്‍കടന്ന് യൂറോപ്പിലെത്തുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തുര്‍ക്കി ഉറപ്പുനല്‍കി. പകരം തുര്‍ക്കി പൗരന്‍മാര്‍ക്ക് യൂറോപ്പിലേക്ക് വരുന്നതിനുള്ള വിസ നിയന്ത്രണം ലഘൂകരിക്കുകയും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന് അങ്കാറയ്ക്ക് കൂടുതല്‍ ഫണ്ടനുവദിക്കുകയും ചെയ്യും.

അഫ്‌നാഗിസ്ഥാനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥി തുര്‍ക്കിയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവേ ബള്‍ഗേറിയന്‍ ബോര്‍ഡര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായത്. അഭയാര്‍ഥികള്‍ ബള്‍ഗേറിയ വഴി യൂറോപ്പിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഇവരെ അതിര്‍ത്തിയില്‍ ബള്‍ഗേറിയ തടഞ്ഞു. സംഘര്‍ഷത്തിനിടെ സൈന്യത്തിന്റെ വെടിയേറ്റ് 25 കാരനായ യുവാവ് മരിക്കുകയായിരുന്നു. തുടര്‍ന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബ്രസല്‍സ് നടക്കുന്ന യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങുകയും യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയും അഭയാര്‍ത്ഥി വിഷയത്തില്‍ ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. ഈ വര്‍ഷം തുര്‍ക്കിയിലൂടെയാണ് 6 ലക്ഷം അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് കടന്നിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: