കാരിക്കാമെന്‍സിലെ തീപിടുത്തത്തില്‍ മരിച്ചവര്‍ക്കായി ഇന്ന് വിജില്‍

 

ഡബ്ലിന്‍: ഡബ്ലിനിലെ കാരിക്കാമെന്‍സിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഇന്ന് ഉച്ചകഴിഞ്ഞ് വിജില്‍ നടക്കും. അപകടം നടന്ന് ഒരാഴ്ച പൂര്‍ത്തിയാകുന്നതോടനുബന്ധിച്ചാണ് അപകടത്തില്‍ മരിച്ച 10 പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി വിജില്‍ നടത്തുന്നത്. ഗ്ലെനാമക് റോഡിലെ ഹാള്‍ട്ടിംഗ് സൈറ്റിലുണ്ടായ അപകടത്തില്‍ ട്രാവലര്‍ കമ്മ്യൂണിറ്റിയില്‍ പെട്ട കുടുംബങ്ങളാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ 5 പേര്‍ കുട്ടികളായിരുന്നു.

അപകടത്തെ അതിജീവിച്ച 15 ഓളം പേര്‍ക്ക് താല്‍ക്കാലികമായി താമസസൗകര്യം ഒരുക്കുന്നതിന് കൗണ്‍സില്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പുനേരിടേണ്ടി വന്നു. പ്രദേശവാസികളുമായി ചര്‍ച്ച നടക്കുകയാണെന്നും ഒരു കരാറിലെത്താമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കൗണ്‍സില്‍ പറഞ്ഞു.

അപകടത്തില്‍ മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ അടുത്തയാഴ്ച നടക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: