ബീഹാറില്‍ മോഡിയുടെ കാല്‍ ഇടറുമെന്ന് കേജ്‌രിവാള്‍

 

ഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നയിക്കുന്ന ബി ജെ പി പരാജയപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ വിജയം കൈവരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബിഹാറില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ട്വിറ്ററിലൂടെ ആയിരുന്നു കെജ്‌രിവാള്‍ സംസ്ഥാനത്തെ ജയപരാജയ സാധ്യതകളെക്കുറിച്ച് പറഞ്ഞത്. തനിക്ക് ലഭ്യമായ വിവരം അനുസരിച്ച് ബിഹാറിലെ തെരഞ്ഞെടുപ്പില്‍ മോഡിക്ക് ദയനീയപരാജയം നേരിടേണ്ടി വരും. നിതിഷ് തെരഞ്ഞെടുപ്പില്‍ വിജയിക്കും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

ബീഹാറിലെ രണ്ടാഘട്ട വോട്ടെടുപ്പ് ഒക്ടോബര്‍ 16 ന് പൂര്‍ത്തിയായിരുന്നു. നവംബര്‍ എട്ടിനാണ് ഫലപ്രഖ്യപനം. ബിജെപി നയിക്കുന്ന എന്‍ഡിഎയും ജനദാദള്‍ യുണൈറ്റഡ് നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാലസഖ്യവും തമ്മിലാണ് മത്സരം.
-എജെ-

Share this news

Leave a Reply

%d bloggers like this: