ചെറിയാന്‍ ഫിലിപ്പിന്‍റെ പ്രസ്താവന വിവാദമാകുന്നു…വിട്ട് കൊടുക്കാതെ ചെറിയാന്‍ ഫിലിപ്പിന്‍റെ തുടര്‍ പോസ്റ്റുകള്‍

തിരുവനന്തപുരം: ഫേസ്ബുക്കിലെ സ്ത്രീ വിരുദ്ധ പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ ഭീഷണിയും മുന്നറിയിപ്പുകളുമായി ചെറിയാന്‍ ഫിലിപ്പിന്റെ രണ്ട് പോസ്റ്റുകള്‍ കൂടി. ബിന്ദു കൃഷ്ണ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറുമെന്നാണ് ഒരു പോസ്റ്റ്. തന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരുമെന്ന് മറ്റൊരു പോസ്റ്റിലും പറയുന്നു. കോണ്‍ഗ്രസില്‍ വനിതകള്‍ സീറ്റ് വാങ്ങുന്നത് രഹസ്യമായി ഉടുപ്പഴിക്കല്‍ സമരം നടത്തിയാണെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമാവുകയും രൂക്ഷമായ പ്രതിഷേധം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ചെറിയാന്‍ ഫിലിപ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പുകളിലാണ് ഈ വെല്ലുവിളികള്‍.
ഇതാണ് പുതിയ പോസ്റ്റ്:
ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും. എന്റെ നുണ പരിശോധനക്ക് വിധേയമാക്കുകയും വേണം. എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും. ഞാന്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞുവെന്നു ആരും പറയില്ലല്ലോ. സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ല
ഇതാണ് അതിനു മുമ്പുള്ള പോസ്റ്റ്:
പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോള്‍ അത് തിരുത്തണമെന്ന് മതമേധാവികള്‍ പറഞ്ഞു ഞാന്‍ തിരുത്തിയാലും പ്രപഞ്ച സത്യം ഇല്ലാതാവില്ലെന്നു ഗലീലിയോ മറുപടി നല്‍കി . സുധീരന്‍ പറയുന്നതുപോലെ ഞാന്‍ മാപ്പ് പറഞ്ഞാല്‍ സത്യം മരിക്കുകയില്ല. എ കെ ആന്റണി പ്രസിഡന്റും സുധീരന്‍ വൈസ് പ്രസിഡന്റും ആയിരുന്നപ്പോള്‍ ഞാന്‍ കെ പി സി സി സെക്രട്ടറിയായിരുന്നു. മാന്യതയുടെ പേരില്‍ കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല . ആത്മകഥയില്‍ പോലും. കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകള്‍. എന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരും. കോണ്‍ഗ്രസില്‍ ‘ചില’ വനിതകള്‍ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകള്‍. അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ . ഇവിടെയും ഞാന്‍ കുറ്റപ്പെടുത്തുന്നത് പുരുഷ നേതാക്കളെയാണ് . എന്റെ കൊച്ചനുജത്തിമാരായ ഷാനിമോള്‍ ,ബിന്ദു കൃഷ്ണ എന്നിവര്‍ ദയവായി എന്നെ സ്ത്രീ വിരുദ്ധനാക്കല്ലേ. അവര്‍ക്ക് കുട്ടിക്കാലം മുതല്‍ എന്നെ അടുത്തറിയാമല്ലോ.

പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോള്‍ അത് തിരുത്തണമെന്ന് മതമേധാവികള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: