മലേഷ്യയിലെ വളരുന്ന കന്യകാ മറിയത്തിന്റെ പ്രതിമ അത്ഭുതമാകുന്നു;പള്ളിയിലേക്ക് ആയിരങ്ങള്‍ ഒഴുകിത്തെുന്നു

സുബാംഗ് ജായ : മലേഷ്യയിലെ സെന്റ് തോമസ് ദേവാലയം ലോകശ്രദ്ധ നേടുകയാണ്. പള്ളിയിലെ കന്യകാ മറിയത്തിന്റെ പ്രതിമ വളരുന്നുണ്ടെന്നും അത് ചിരിക്കുകയും കരയുകയും ചെയ്യുന്നുണ്ടെന്നുമുള്ള അവകാശവാദങ്ങളുമായി പള്ളി രംഗത്തെത്തിയതോടെയാണ് പള്ളി ലോകശ്രദ്ധാ കേന്ദ്രമായി മാറിയത്. വളരുന്ന മറിയത്തിന്റെ പ്രതിമ കാണാനും അനുഗ്രഹം തേടാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികളാണ് ഓരോ ദിവസവും ദേവാലയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മറിയത്തിന്റെ പ്രതിമ മൂന്നു ഇഞ്ച് വളര്‍ന്നതായും ഒപ്പം ചിരിക്കുന്നതായും, കണ്ണുനീര്‍ പൊഴിക്കുന്നതായും പാരിഷനേഴ്‌സ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ വാട്‌സ് ആപ്പിലൂടേയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച നടന്ന കുര്‍ബാനയ്ക്കിടയില്‍ വെച്ച് എടുത്ത മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്‌ട്രൈയ്റ്റ് ടൈംസ് എന്ന മാധ്യമമാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

പള്ളി വികാരിയായ ഫാ. റെയ്മണ്ട് പെരേര മറിയത്തിന്റെ പ്രതിമയോട് സംസാരിച്ചതായും എല്ലാവരും തന്നില്‍ വിശ്വാസമര്‍പ്പിക്കണമെന്നും തന്നോട് പ്രാര്‍ത്ഥിക്കണമെന്നും മാതാവ് പറഞ്ഞതെന്നാണ് പള്ളി യുടെ അവകാശവാദം. ഇത് ശരിക്കും ഒരു അത്ഭുതമാണ്. മാതാവിന്റെ കണ്ണുകള്‍ പതിയെ ചലിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടെന്ന് ഇടവകക്കാര്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച ആശീര്‍വദ കര്‍മ്മങ്ങല്‍ നടത്തിയ പ്രതിമ പൊടുന്നനെ 7.2 സെന്റീമീറ്റര്‍ വളരുകയായിരുന്നെന്നാണ് ദേവാലയം വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലെ നിജസ്ഥിതി എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Share this news

Leave a Reply

%d bloggers like this: