സാങ്കേതിക തകരാര്‍:ഐറിഷ് വാട്ടര്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ റദ്ദാക്കി, 700 ഉപഭോക്താക്കള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും

ഡബ്ലിന്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐറിഷ് വാട്ടര്‍ 700 ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ റദ്ദാക്കി. ഇവര്‍ കമ്പനി വെബ്‌സൈറ്റില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അക്കൗണ്ട് റദ്ദായതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍ തടസത്തെത്തുടര്‍ന്ന് ഉപഭോക്താക്കളുടെ ്യക്തിഗത വിവരങ്ങള്‍ക്കും ഫിനാന്‍ഷ്യല്‍ ഡാറ്റയ്ക്കും പ്രശനമൊന്നുമുണ്ടായിട്ടില്ലെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി.

വെബ്‌സൈറ്റിലുണ്ടായ സാങ്കേതിക തടസം ഐറിഷ് വാട്ടര്‍ യൂട്ടിലിറ്റി അക്കൗണ്ടിനെയോ കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള ഉപഭോക്താക്കളുടെ വിവരങ്ങളെയോ ബാധിച്ചിട്ടില്ലെന്നും വ്യക്തിഗത വിവരങ്ങളും ഫിനാന്‍ഷ്യല്‍ വിവരങ്ങളും സുരക്ഷിതമാണെന്നും ഐറിഷ് വാട്ടര്‍ ഔദ്യേഗിക വക്താവ് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാനും ബില്‍ അടയ്ക്കാനും സാധിക്കുന്നില്ലെന്നാതാണ് നിലവിലുള്ള പ്രശ്‌നമെന്നും ഐറിഷ് വാട്ടര്‍ വക്താവ് വ്യക്തമാക്കി.

പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രശ്‌നബാധിതമായ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. സാങ്കേതിക തടസം നേരിട്ട 700 ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തിന് ഐറിഷ് വാട്ടര്‍ ഖേദപ്രകടനം നടത്തി. ഐറിഷ് വാട്ടറിന്റെ വാട്ടറിന്റെ ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ ഒരു ശതമാനത്തിനെയാണ് പ്രശ്‌നം ബാധിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ കാണാനും ഓണ്‍ലൈനിലൂടെ ഡയറക്ട് ഡെബിറ്റ് പെയ്‌മെന്റ് സംവിധാനത്തിലൂടെ ബില്ലടയ്ക്കാനുമുള്ള സംവിധാനമാണ് ഐറിഷ് വാട്ടറിന്റെ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. 230,000 ഓണ്‍ലൈന്‍ അക്കൗണ്ടുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാങ്കേതിക തടസം ഉണ്ടായ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് റദ്ദാക്കിയെന്നറിയിച്ച് കമ്പനി ഇമെയില്‍ അയച്ചിട്ടുണ്ട്. തുടര്‍ന്നും സര്‍വീസ് ലഭിക്കണമെങ്കില്‍ ഇവര്‍ കമ്പനി വെബ്‌സൈറ്റില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
-എജെ-

Share this news

Leave a Reply

%d bloggers like this: