മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ നാലിലൊരാള്‍ കൊല്ലപ്പെടുമ്പോള്‍ മദ്യപിച്ച് വാഹനമോടിക്കുന്ന 60% പേരും ശിക്ഷാനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നു

 
മദ്യപിച്ച് വാഹനമോടിക്കുന്ന 60 ശതമാനം പേരും കോടതിയിലെത്തുമെങ്കിലും ശിക്ഷാ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നു. 2013 ല്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 40 ശതമാനം പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിക്കുന്നതെന്ന് നീതിന്യായ മനത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2015 ന്റെ ആദ്യ അഞ്ചുമാസങ്ങളില്‍ 28 ശതമാനം പേരാണ് ശിക്ഷിക്കപ്പെട്ടത്. ജനുവരി 2013 മുതല്‍ മെയ് 2015 വരെയുള്ള കാലയളവില്‍ 20,000 പേര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് ഡിസ്ട്രിക് കോര്‍ട്ടിനു മു്‌നപില്‍ ഹാജരായെങ്കിലും 6.707 പേര്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. 68 ശതമാനം പേര്‍ ശിക്ഷിക്കപ്പെട്ട ഓഫ്‌ലെയിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് കൂടുതല്‍ പേര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്. 29 ശതമാനം പേര്‍ മാത്രം ശിക്ഷിക്കപ്പെട്ട കെറിയിലാണ് ഏറ്റവും കുറവ് ആളുകള്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിലെയും വേല്‍സിലെയും കേസുമായി താമതമ്യം ചെയ്യുമ്പോള്‍ അയര്‍ലന്‍ഡിലെ സ്ഥിതി വളരെ പ്രതീകൂലമാണ്. ഇംഗ്ലണ്ടില്‍ മജിസ്‌ട്രേറ്റിനു മുമ്പിലെത്തുന്ന കേസുകളില്‍ 97 ശതമാനത്തിനും ശിക്ഷ ലഭിക്കുന്നുണ്ട്.

അയര്‍ലന്‍ഡില്‍ വക്കീലന്‍മാര്‍ തങ്ങളുടെ കക്ഷികളെ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് റോ്ഡ് സേഫ്റ്റി വിദഗ്ധര്‍ പറയുന്നു. അഭിഭാഷകരാണ് റോഡിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നതെന്ന് മയോ കൗണ്ടി കൗണ്‍സിലിലെ റോഡ് സേഫ്റ്റി ഓഫീസറായ നോയല്‍ ഗിബ്‌സണ്‍ പറയുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടസാധ്യതകളെ തിരിച്ചറിയണമെന്നും അതിനെ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെടുത്തണമെന്നും നാലുപേരില്‍ ഒരാള്‍ വീതം മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ ശക്തമായ അവബോധം ഈ മേഖലയില്‍ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: