പുതിയ പാസ്‌പോര്‍ട്ട് : ആപ്പിലൂടെ സെല്‍ഫിയെടുത്തവരുടെ അപേക്ഷകള്‍ നിരസിക്കുന്നുവെന്ന് പരാതി

ഡബ്ലിന്‍: അയര്‍ലന്‍ഡുകാര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ എവിടെയും യാത്ര ചെയ്യാനാണ് പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചത്. അഢ്ചുവര്‍ഷ കാലാവധിയുള് പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡുപയോഗിച്ച് ഐറിഷ് പൗരത്വമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് കൂടാതെ യൂറോപ്യന്‍ യൂണിയനിലും സ്വിറ്റ്‌സര്‍ലന്‍ഡിലും സഞ്ചരിക്കാം എന്നതിനൊപ്പം മൊബൈല്‍ ഫോണില്‍ ഉള്ള ആപ്ലിക്കേഷന്‍ വഴി സെല്‍ഫിയെടുത്ത് പാസ്‌പോര്‍ട്ട് കാര്‍ഡിന് അപേക്ഷ നല്‍കാമെന്നതും ഇതിന്റെ പ്രത്യേകതയായിരുന്നു. ആപ്പിലൂടെ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ച് സെല്‍ഫിയും നല്‍കിയാല്‍ അപേക്ഷ സമര്‍പ്പിക്കലിന്റെ നടപടിക്രണങ്ങള്‍ തീര്‍ന്നു. പിന്നീട് ഫീസായി ക്രെഡിറ്റ് കാര്‍ഡ് വഴി 35 യൂറോയും നല്‍കണം. എന്നാല്‍ ഫോട്ടോ എടുക്കുന്നതിലെ തകരാറുകള്‍ മൂലം അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് വ്യാപകമായ പരാതികളാണ് ലഭിക്കുന്നത്. നിര്‍േദശങ്ങള്‍ക്കനുസൃതമായി ഫോട്ടോയെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് പലരുടെയും പരാതി.

നിര്‍ദേശങ്ങള്‍ പാലിക്കാതെ ഫോട്ടോ എടുക്കുന്നതുകൊണ്ടാണ് അപേക്ഷ നിരസിക്കുന്നതെന്നാണ് പാസ്‌പോര്‍ട്ട് ഓഫീസ് പറയുന്നത്.

ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം
-ആറുമാസത്തിനുള്ളില്‍ എടുത്ത ഒരേ പോലുള്ള നാലു ഫോട്ടോയാണ് വേണ്ടത്.
-മുഖം ഫോട്ടോയുടെ മധ്യഭാഗത്ത് വരണം
-കാമറിയിലേക്ക് നോക്കി വേണം ഫോട്ടോയെടുക്കാന്‍
-മുഖത്തേക്കും കണ്ണിലേക്കും മുടിവീണുകിടക്കരുത്. മുഖം വ്യക്തമായിരിക്കണം.
-ബാക്ഗ്രൗണ്ട് ലൈറ്റ് കളറായിരിക്കണം.
-തലയുടെ മുകള്‍ഭാഗവും മുഖം മുഴുവനും ഫോട്ടോയില്‍ പതിഞ്ഞിരിക്കണം.
-തല മുകളിലേക്കോ താഴേയ്‌ക്കോ ആയിരിക്കരുടെ.
-മുഖത്ത് സാധാരണഭാവം മതി. പുരികം ഉയര്‍ത്തുകയോ നെറ്റി ചുളിക്കുകയോ ചെയ്യരുത്.
-ചിരിക്കാതെ വേണം ഫോട്ടോയെടുക്കാന്‍
-നിങ്ങല്‍ കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ധരിക്കാം. എന്നാല്‍ ലെന്‍സിന്റെ പ്രതിഫലനം ഫ്രെയിമില്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം.
-സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കരുത്.
-മതപരമായ അനുശാസിക്കുന്നില്ലെങ്കില്‍ തലയില്‍ മറയ്ക്കരുത്.
-ഹെയര്‍ ബാന്‍ഡ് ധരിക്കരുത്
-സിവില്‍, മിലിട്ടറി യൂണിഫോമുകള്‍ ധരിക്കരുത്.

ഫോട്ടോയില്‍ തോളിനുമുകളിലുള്ള ഭാഗം ഉള്‍പ്പെട്ട നിങ്ങളുടെ മുഖം വ്യക്തമായി കാണണം
വലുപ്പം
കുറഞ്ഞത് 35mm x 45 mm
കൂടിയത് 38mm x 50 mm ആയിരിക്കണം.

തലയുടെ നിഴല്‍ ഫോട്ടോയില്‍ ഉണ്ടാവരുത്. നല്ല കളര്‍ ബാലന്‍സും സ്‌കിനിന്റെ സ്വാഭാവികമായ നിറവും അത്യാവശ്യമാണ്. ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് വേണ്ടത്. എന്നാല്‍ കളര്‍ഫോട്ടോയും സ്വീകരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്

https://www.dfa.ie/passports-citizenship/top-passport-questions/new-passport-card/

https://www.dfa.ie/passports-citizenship/top-passport-questions/photo-guidelines/

ഫോട്ടോ എടുക്കുമ്പോള്‍ വരുത്തുന്ന പിഴവുകളും ശരിയായ മാതൃകയും താഴെ കൊടുത്തിരിക്കുന്നു.

 

Share this news

Leave a Reply

%d bloggers like this: