തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതോടെ യു.ഡി.എഫ് ശിഥിലമാകുമെന്ന് പിണറായി വിജയന്‍,സ്വപ്‌നം മാത്രമാണെന്ന് വി.എം സുധീരന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുന്നതോടെ യു.ഡി.എഫ് ശിഥിലമാകുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. പിണറായി പഞ്ചായത്തിലെ ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി.

ആന്തൂരില്‍ മത്സരരംഗത്തേയ്ക്ക് ആരും കടന്നുവരാത്തതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തെരഞ്ഞെടുപ്പിനിടെ അക്രമം ഉണ്ടായാല്‍ സ്ഥാനാര്‍ത്ഥിയെ പ്രതിയാക്കുമെന്നാണ് കണ്ണൂര്‍ എസ്.പി പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ജില്ലയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ എസ്.പിയ്‌ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്നത്തെ രീതിയില്‍ യുഡിഎഫ് ഇവിടെ നിലനില്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ഏഴാം തീയതി ഫലം വരുമ്പോള്‍ ആദ്യത്തെ രാജി ധനമന്ത്രി കെ.എം മാണിയുടേതായിരിക്കുമെന്നും തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവെച്ച് പുറത്തുപോകുമെന്നും കോടിയേരി ബേസിക് സ്‌കൂളില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പോടെ യു.ഡി.എഫ് ശിഥിലമാകും എന്നത് പിണറായിയുടേയും കോടിയേരിയുടേയും സ്വപ്‌നം മാത്രമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: