വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് ‘കേരള ഫീയസ്റ്റ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ കോര്‍ക്ക് നവംബര്‍ 14 ന് നടത്തുന്ന ‘കേരള ഫീയസ്റ്റ’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ബിഷപ്ടൗണ്‍ ജി എ എ ഹാളില്‍ ഉച്ചതിരിഞ്ഞ് രണ്ടുമണിക്കു കുട്ടികളുടെ ഡ്രോയിങ്ങ്, കളറിംഗ് മത്സരങ്ങളോടെ പരിപാടികള്‍ക്ക് തുടക്കമാകും. വ്യത്യസ്ഥങ്ങളായ വിവിധ മത്സരങ്ങള്‍ക്കുശേഷം കലാപരിപാടികളും, ഭക്ഷണവും,ഗാനമേളയും, ഉണ്ടായിരിക്കുന്നതാണ് . ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ തദവസരത്തില്‍ ആദരിക്കുന്നതായിരിക്കും.

വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയണ്‍ ചെയര്‍മാന്‍ ഷയ്ബു കൊച്ചിന്‍, പ്രോവിന്‍സ് ചെയര്‍മാന്‍ ബിജു വൈക്കം, പ്രോവിന്‍സ് പ്രസിഡണ്ട് ദീപു ശ്രീധര്‍, പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ തുടങ്ങിയവര്‍ ആശംസകള്‍ നേരുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജനറല്‍ സെക്രട്ടറി :0863685070

വാര്‍ത്ത ; പോളി ജോസ്(ചെയര്‍മാന്‍ ,ഡബ്ല്യു എം സി, കോര്‍ക്ക്)

Share this news

Leave a Reply

%d bloggers like this: