വാഷിംഗ് മെഷീനിലുപയോഗിക്കുന്ന ടാബ്‌ലറ്റ് കഴിച്ച് മരണത്തെ മുഖാമുഖം കണ്ട് ഒന്നരവയസുകാരി

 

ലൂത്: വാഷിംഗ് മെഷീനില്‍ ഉപയോഗിക്കുന്ന സര്‍ഫ് ടാബ്‌ലെറ്റിന്റെ ഒരു ചെറിയ കഷണവും അല്‍പം ദ്രാവകവും കഴിച്ച 17 മാസം പ്രായമുള്ള കുഞ്ഞ് മരണത്തെ മുഖാമുഖം കണ്ടു. ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ അത്യാഹിത വിഭാഗത്തില്‍ രണ്ടാഴ്ചയോളം ചികിത്സ നല്‍കിയ ശേഷമാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്ന് മാതാപിതാക്കള്‍ പറയുന്നു. ലൂത് കൗണ്ടിയിലെ ഡന്‍ലീര്‍ സ്വദേശികളുടെ മകളായ ജെനി മാഹറാണ് അപകടത്തെ തുടര്‍ന്ന് മരണത്തിന്റെ വക്കിലെത്തിയത്.

കുഞ്ഞ് ഛര്‍ദ്ദിക്കുന്നത് കണ്ട അമ്മയായ സാറ മാഹറാണ് കുഞ്ഞിനെ ദ്രോഗഡ ആവര്‍ ലോഡി ഹോസ്പിറ്റലിലെത്തിച്ചത്. മയങ്ങാനുളള മരുന്ന് നല്‍കി ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലേക്ക് മാറ്റി. അവിടെ കുഞ്ഞിന് മോര്‍ഫിന്‍, റിലാക്‌സന്റ്, സ്റ്റീറോയ്ഡ്, ആന്റിബയോട്ടിക്‌സ്, ഡ്രിപ്പ് തുടങ്ങി പലമരുന്നുകള്‍ നല്‍കി. ഒരഴ്ചയോളം കുഞ്ഞ് മയങ്ങിക്കിടക്കുകയായിരുന്നുവെന്നും മരുന്നുനല്‍കുന്നതിനാല്‍ മുലപ്പാല്‍ പോലും നല്‍കിയില്ലെന്ന് സാറാ പറയുന്നു.

ഭാഗ്യം കൊണ്ടാണ് കുഞ്ഞിനെ രക്ഷപ്പെടുത്താനായത്. സംഭവത്തിന് ശേഷം വാഷിംഗ് ടാബ് ലെറ്റുകള്‍ കുഞ്ഞിന് കൈയെത്താത്തയിടത്ത് അടച്ചുവെച്ചിരിക്കുകയാണെന്ന് അവര്‍ പറയുന്നു. തിനിക്കുണ്ടായ അനുഭവം മറ്റ് മാതാപിതാക്കള്‍ക്കുണ്ടാവാതിരിക്കാനാണ് തങ്ങളുടെ അനുഭവം ടുഡേ എഫ്എമിലൂടെ അവര്‍ പങ്കുവെച്ചത്. എല്ലാ മാതാപിതാക്കളും ജാഗ്രത പാലിക്കണമെന്ന് അവര്‍ പറഞ്ഞു.
-എജെ-

Share this news

Leave a Reply

%d bloggers like this: