നരേന്ദ മോദി ഇന്നു യാത്ര തിരിക്കും

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ 15, 16 തിയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കായി അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ മോദി ഇന്നു യാത്ര തിരിക്കും. ഇതിനിടെ 12 മുതല്‍ 15 വരെ മോദി ബ്രിട്ടണ്‍ സന്ദര്‍ശിക്കും.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളെക്കുറിച്ച് ചര്‍ച്ച നടത്തും. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം വിരുന്നിലും പങ്കെടുക്കും.

പിന്നീട് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ ആദരാഞ്ജലി അര്‍പ്പിക്കും. 13ന് വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്‌യും. ലണ്ടനില്‍ ഡോ. ബാബാ സാഹെബ് അംബേദ്ക്കര്‍ താമസിച്ചിരുന്ന കൊട്ടാരവും സന്ദര്‍ശിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: