ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം… ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന ഹിന്ദു സമൂഹവും സമാധാനത്തില്‍ വിശ്വസിക്കുന്നവരെന്ന് ദലൈ ലാമ

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം ഐക്യത്തിലും സമാധാനത്തിലുമാണ് വിശ്വസിക്കുന്നതെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പ് തെളിയിച്ചു എന്നായിരുന്നു ദലൈ ലാമയുടെ പ്രതികരണം.
സമാധാനത്തിനും ഐക്യത്തിനും പ്രാധാന്യം നല്‍കുന്നതില്‍ മികച്ച പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അഹിംസയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്ത് പറയാതെയായിരുന്നു ദലൈ ലാമയുടെ പ്രതികരണം.

ദലൈ ലാമയുടെ പ്രതികരണത്തെ പിന്തുണച്ച് കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍ ടിബറ്റന്‍ നേതാവിനെ കടുത്ത ഭഷയില്‍ വിമര്‍ശിക്കുകയാണ് ബി.ജെ.പി നേതൃത്വം ചെയ്തത്. ദലൈ ലാമയുടെ വാക്കുകള്‍ അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ്. ദലൈ ലാമ പ്രസ്താവന പിന്‍വലിക്കണമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി പറഞ്ഞു. ജലന്ധറിലെ ഒരു പൊതു ചടങ്ങില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരു പറയാതെയായിരുന്നു ദലൈലാമയുടെ പരാമര്‍ശം.

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന അസഹിഷ്ണുതയും മറ്റ് വിവാദങ്ങളും സംബന്ധിച്ചാണു ടിബറ്റന്‍ ആത്മീയാചാര്യന്‍ ദൈലലാമ നിലപാട് വ്യക്തമാക്കിയത്. മത സൗഹാര്‍ദ്ദത്തിനു പേരു കേട്ട രാജ്യമാണ് ഇന്ത്യ. സമാധാനവും സാഹോദര്യവും എക്കാലവും കാത്തുസൂക്ഷിക്കുന്ന ഇന്ത്യ പുതിയകാലത്തും ആ പാരമ്പര്യം കാക്കുന്നു. ഇക്കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ഇതിന് ഉദാഹരണമാണ്. ഹിന്ദുക്കള്‍ ഭൂരിഭാഗവും സഹവര്‍ത്തിത്വം ആഗ്രഹിക്കുന്നു എന്നത് ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം കാട്ടിതന്നും ദലൈലാമ പറഞ്ഞു. മതസൗഹാര്‍ദം എന്നാല്‍ മതങ്ങള്‍ക്കു മാത്രമല്ല വ്യക്തികളെയും അംഗീകരിക്കലാണെന്നും, വിശ്വാസികള്‍ക്കൊപ്പം രാജ്യത്ത അവിശ്വാസികളുടെ അഭിപ്രായങ്ങള്‍ക്കും ഇടമുണ്ടാകണമെന്നും ദലൈലാമ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: