ജി-20 രാജ്യങ്ങളുള്‍പ്പെടെ 40 രാജ്യങ്ങള്‍ ഐഎസിന് സഹായം നല്‍കുന്നുവെന്ന് പുടിന്‍

അങ്കാറ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് (ഐഎസ്്) 40 ലോക രാജ്യങ്ങളില്‍നിന്നു ധനസഹായം ലഭിക്കുന്നുണ്ടെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ജി-20 രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. ഐഎസിനു സഹായം ചെയ്യുന്നവരുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും ജി-20 രാജ്യങ്ങളും സഹായം നല്കുന്നതില്‍ ഉള്‍പ്പെടുന്നുണ്ടെന്നതു ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നും ‘റഷ്യ ടുഡെ’യ്ക്കു നല്കിയ അഭിമുഖത്തില്‍ പുടിന്‍ വ്യക്തമാക്കി.

യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നീരാജ്യങ്ങള്‍ക്കൊപ്പം ഐഎസിനെതിരേ പോരാടുമെന്നും പുടിന്‍ പറഞ്ഞു. സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തിലാണു റഷ്യ. റഷ്യയ്‌ക്കെതിരേയും ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട് ഐഎസിനെതിരായ പോരാട്ടത്തില്‍ യുഎസുമായി കൈകോര്‍ക്കാനൊരുങ്ങുകയാണു റഷ്യ. തുര്‍ക്കിയില്‍ നടന്ന ജി-20 ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച ഏകദേശ ധാരണയായത്.

-എജെ-

Share this news

Leave a Reply

%d bloggers like this: