യുഎസ് സ്റ്റേറ്റുകള്‍ സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തുന്നു

വാഷിങ്ടണ്‍ : പാരിസിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് യുഎസിലെ മിക്ക സ്‌റ്റേറ്റുകളും നിര്‍ത്തുന്നു. ഇക്കാര്യത്തില്‍ ഇനി തീരുമാനം വരുന്നതുവരെ പുതിയ അഭയാര്‍ഥികളെ സ്വീകരിക്കില്ലെന്ന് മിഷിഗണ്‍ ഗവര്‍ണര്‍ റിക്ക് സ്‌നൈഡര്‍ അറിയിച്ചു. അലബാമ, ടെക്‌സസ് തുടങ്ങി ഒട്ടേറെ സ്‌റ്റേറ്റുകള്‍ ഇത്തരത്തില്‍ അഭയാര്‍ഥികള്‍ക്ക് വിലക്ക് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവിന്റെ നിയമസാധുതയെക്കുറിച്ച് വ്യക്തതയില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്യുന്ന അഭയാര്‍ഥികളെ സഹായിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നിര്‍ദേശം നല്‍കിയിരുന്നു. അഭയാര്‍ഥികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്നത് തങ്ങളുടെ മൂല്യങ്ങള്‍ക്കു മേലുള്ള തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞിരുന്നു.

അതിനിടെയാണ് യുഎസ് തലസ്ഥാനമായ വാഷിങ്ടണ്‍ ആക്രമിക്കുമെന്ന ഭീഷണിയുമായി ഐഎസ് വിഡിയോ പുറത്തുവിട്ടത്. സിറിയിലെ ഇടപെടലിന് ഫ്രാന്‍സിന് തക്കതായ മറുപടി നല്‍കിക്കഴിഞ്ഞു. അമേരിക്കയ്ക്ക് മാത്രമല്ല സിറിയയില്‍ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം പാരിസിന്റെ വിധിയാണ് ഉണ്ടാകുകയെന്നും വിഡിയോയില്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: