ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭ സംഗീകാരം നല്‍കി

 

ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭ സംഗീകാരം നല്‍കി. ബില്‍ അടുത്തയാഴ്ച ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചേക്കും. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ വൈകുന്നതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനുനേരെ ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇന്നാരംഭിച്ച നിയമസഭാ സെഷനിലായിരുന്നു നാടകീയസംഭവങ്ങള്‍. ഇതിനു തൊട്ടുപിന്നാലെയാണ് ജന്‍ ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭ സംഗീകാരം നല്‍കിയത്.

അധികാരത്തിലെത്തിയാല്‍ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കുമെന്നതായിരുന്നു ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചാരണം.

-എജെ-

Share this news

Leave a Reply

%d bloggers like this: