‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഇന്ത്യാക്കാരനെന്നതില്‍ അഭിമാനിക്കുന്നു’: ആമീര്‍ ഖാന്‍

മുംബൈ: രാജ്യത്ത് അസഹിഷ്ണുത  വര്‍ധിക്കുന്നുവെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താനോ തന്റെ ഭാര്യയോ ഇന്ത്യ വിട്ടു പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടന്‍ ആമിര്‍ ഖാന്‍. ഞങ്ങളൊരിക്കലും അതു ചെയ്തിട്ടില്ല, ഭാവിയിലും അങ്ങനെ ചെയ്യില്ല. എന്നെ എതിര്‍ക്കുന്നവര്‍ ഞാനെന്താണു പറഞ്ഞതെന്നു കേട്ടിട്ടില്ല. അല്ലെങ്കില്‍ ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും ആമിര്‍ വ്യക്തമാക്കി.

‘ഇന്ത്യ എന്റെ രാജ്യമാണ്. ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ഇവിടെ ജനിക്കാനായത് എന്റെ ഭാഗ്യം. ഇവിടയാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ ഹൃദയത്തിലുള്ളത് ഞാന്‍ പറഞ്ഞതിന് എനിക്കെതിരെ ആക്രോശിക്കുമ്പോള്‍, പറഞ്ഞത് ശരിയാണെന്ന് സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കുകയാണ്.’ ആമിര്‍ പറയുന്നു. ‘എന്ന രാജ്യദ്രോഹിയാക്കി ചിത്രികരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇന്ത്യക്കാരന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിന് ഒരാളുടെയും അംഗീകാരം എനിക്കു വേണ്ട.’ ആമിര്‍ പ്രസ്താവനയില്‍ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: