2018 ല്‍ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് സിസിആര്‍ പുറത്തിറക്കുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ജനങ്ങളുടെ പണമിടപാടുകളെ സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ സെന്‍ട്രല്‍ ക്രെഡിറ്റ് രെജിസ്റ്റര്‍ (സിസിആര്‍) 2018 ആകുന്നതോടെ ഐറിഷ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കും. രാജ്യത്തെ ഓരോരുത്തരുടേയും വ്യക്തിഗത സാമ്പത്തിക പണമിടപാടു വിവരങ്ങള്‍ ശേഖരിച്ചു രേഖപ്പെടുത്തുന്നതാണ് സിസിആര്‍. രാജ്യത്തെ പല ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുള്ളവരുടെ സാമ്പത്തിക ശേഷി തിരിച്ചറിയുക, ഇവ രെജിസ്ട്രറില്‍ ചേര്‍ക്കുക എന്നിവയാണ് പ്രധാന ദൗത്യം. ഒരു നിശ്ചിത തുകയ്ക്കു മുകളില്‍ പണം വായ്പയെടുക്കുന്ന ഉപഭോക്താക്കളുടെ വ്യക്തിഗത വായ്പാനുബന്ധ രേഖകള്‍ ബാങ്കില്‍ ഇനിമുതല്‍ ഹാജരാക്കേണ്ടതുണ്ട്. 500 യൂറോയ്ക്കു മുകളിലുള്ള വായ്പകള്‍ക്കാണ് ഇവ ആവശ്യമായി വരുന്നത്. 2016-2018 കാലഘട്ടത്തില്‍ വന്‍ പദ്ധതികള്‍ക്കാണ് ബാങ്ക് തയ്യാറെടുക്കുന്നത്.

വായ്പ വ്യവസ്ഥകള്‍ക്കു പുറമേ ഇന്‍ഷുറന്‍സ് മേഖലയിലും പല പൊളിച്ചെഴുത്തുകളും മാറ്റങ്ങളും വരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. 2000 യൂറോയ്ക്കു മുകളില്‍ വായ്പകള്‍ അനുവദിക്കുന്നതിനു മുന്‍പ് ബാങ്കുകള്‍ അപേക്ഷകന്റെ സിസിആര്‍ വിവരങ്ങല്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 2013 മുതലാണ് സാമ്പത്തിക ഭദ്രതയ്ക്കും സാമ്പത്തിക നടപടികളുടെ സുഗമമായ നടത്തിപ്പിനുമായി ക്രെഡിറ്റ് രെജിസ്ട്രര്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.

ഡി

Share this news

Leave a Reply

%d bloggers like this: